ബിജെപിയെ പിന്തുണയ്ക്കില്ലെന്നും പുരോഗമന രാഷ്ട്രീയം തുടരുമെന്നും വ്യക്തമാക്കി എൻസിപി നേതാവ് ശരദ് പവാർ

അജിത് പവാർ വിഭാഗം എൻഡിഎയുമായി ചേർന്നതിന് ശേഷം ബിജെപിയോടുള്ള നയം വ്യക്തമാക്കി ശരദ് പവാർ.ബിജെപിയെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും , പുരോഗമന രാഷ്ട്രീയ നിലപാട് തന്നെ തുടരുമെന്നും ശരദ് പവാർ പറഞ്ഞു.2024 ലെ തിരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികളെ വലിയ ഭീഷണിയാണ് ബിജെപി കാണുന്നത്.അത് കൊണ്ടാണ് അവയിൽ പിളർപ്പുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

also read:‘വിദ്യാഭ്യാസം മൗലികമായ അവകാശമാണ്’ അഫ്ഗാന്‍ പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍
‘ പ്രാദേശിക പാർട്ടികളിൽ പിളർപ്പുണ്ടാക്കാൻ ബിജെപി അവർക്ക് ലഭ്യമായ എല്ലാ വഴികളും ഉപയോഗിക്കുന്നു.കാരണം ഈ പാർട്ടികൾ ഉള്ളത് കൊണ്ട് വടക്കൻ സംസ്ഥാനങ്ങൾക്ക് പുറത്ത് ബിജെപിയെ വളർത്താൻ അവർ പാട് പെടുകയാണ്’ അദ്ദേഹം കൂട്ടി ചേർത്തു.ഭീഷണിയായി കണ്ടത് കൊണ്ടാണ് എൻസിപിയിലും ബിജെപി പിളർപ്പുണ്ടാക്കാൻ ശ്രമിച്ചതെന്നും ശരദ് പവാർ പറഞ്ഞു.ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുക എന്നത് എളുപ്പമല്ലെന്ന് പ്രതിപക്ഷ പാർട്ടികൾ മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

also read:മറുനാടൻ മലയാളി ഓൺലൈനിന്റെ തിരുവനന്തപുരത്തെ ഓഫീസ് ഒരാഴ്ചക്കുള്ളിൽ പൂട്ടിയിരിക്കണം; നോട്ടീസ് നൽകി തിരുവനന്തപുരം നഗരസഭ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News