മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; കേരളത്തിലെ എന്‍സിപി നേതാക്കള്‍ പര്യടനവും പ്രചാരണവും നടത്തും

എന്‍സിപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പി സി ചാക്കോയുടെ നേതൃത്വത്തില്‍ ദേശീയ ഭാരവാഹികള്‍ മഹാരാഷ്ട്രയിലെ പാര്‍ട്ടി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ നവംബര്‍ 9 മുതല്‍ 10 ദിവസം പ്രചാരണം നടത്തുമെന്ന് എന്‍സിപി ദേശീയ സെക്രട്ടറി അഡ്വ ആര്‍ സതീഷ്‌കുമാര്‍ അറിയിച്ചു. മലയാളികള്‍ കൂടുതലുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രചാരണ പരിപാടികള്‍.

ALSO READ:  ‘അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്‌വ്യക്തി’; ഡോ. എ ജയതിലക്‌ ഐഎഎസിനെതിരെ പരസ്യ പോർമുഖം തുറന്ന് എൻ പ്രശാന്ത്

86 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന എന്‍സിപി മഹാരാഷ്ട്രയിലെ ഒരു നിര്‍ണായക രാഷ്ട്രീയ ശക്തിയാണ്. മഹാരാഷ്ട്രയില്‍ വിവിധ മണ്ഡലങ്ങളില്‍ പര്യടനം നടത്തുന്ന പി സി ചാക്കോയോടൊപ്പം എന്‍സിപി ദേശീയ സെക്രട്ടറി അഡ്വ ആര്‍ സതീഷ്‌കുമാര്‍, മൈനോരിറ്റിസ് ഡിപ്പാര്‍ട്‌മെന്റ് ദേശീയ വൈസ് ചെയര്‍മാന്‍ കെടി മുജീബ്, എന്‍എസ്‌സി ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം അരുണ്‍ സത്യനാഥ് തുടങ്ങിയവരും പങ്കെടുക്കും.

താനെ, പുണെ, മുംബ്ര, കല്‍വ, പിംപ്രി ചിഞ്ചുവാഡ, തുടങ്ങിയ മണ്ഡലങ്ങളിലും എന്‍സിപി നേതാക്കള്‍ മത്സരിക്കുന്ന പ്രധാന മണ്ഡലങ്ങളിലും മലയാളി യോഗങ്ങളില്‍ പങ്കെടുക്കും.

ALSO READ: കാനഡയില്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടി; കാനഡ സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം വിസ അവസാനിപ്പിച്ചു

എന്‍സിപി നേതാക്കളായ പുണെ മുന്‍ മേയര്‍ പ്രശാന്ത് ജഗ്താപ് മത്സരിക്കുന്ന പുണെ ഹഡപ്‌സര്‍, ബോട്ടം ബാബു സാഹേബ് പതരെ മത്സരിക്കുന്ന വടഗോണ്‍ശേരി മണ്ഡലത്തിലും മലയാളി യോഗങ്ങള്‍ പി സി ചാക്കോ ഉദ്്ഘാടനം ചെയ്യും. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കൂടുതല്‍ നേതാക്കള്‍ മഹാരാഷ്ട്രയില്‍ എത്തുന്നതാണെന്നും അഡ്വ ആര്‍ സതീഷ് കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News