മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മഹായുതിയുടെ വലിയ വിജയത്തിന് പിന്നാലെ, തെരഞ്ഞെടുപ്പിൽ 41 സീറ്റുകൾ നേടിയ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്‌നാവിസിനെ പിന്തുണച്ച വാർത്തകളാണ് പുറത്ത് വരുന്നത്.
എന്നിരുന്നാലും, ഏകനാഥ് ഷിൻഡെ ശിവസേന വിഭാഗം ഷിൻഡെയെ കസേരയിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി മുന്നോട്ട് വച്ച സ്ത്രീകൾക്ക് നൽകിയ പെൻഷൻ പദ്ധതി അടക്കമുള്ള ആനുകൂല്യങ്ങൾ തിരഞ്ഞെടുപ്പ് പ്രവണതകൾ മഹായുതിക്ക് അനുകൂലമാക്കിയതെന്ന വാദമാണ് ഇവരെല്ലാം മുന്നോട്ട് വയ്ക്കുന്നത്. മുംബൈ, താനെ, നവിമുംബൈ എന്നിവിടങ്ങളിലെ നഗരസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ആദ്യരണ്ടര വർഷമെങ്കിലും പരിഗണിക്കണമെന്നാണ് ഷിന്ദേ പക്ഷം മറ്റൊരു ഉപാധി വച്ചിരിക്കുന്നത്. ജയിച്ചു വന്ന ശിവസേന എംഎൽഎമാരും ഷിൻഡെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്നാണ് ആവശ്യപ്പെടുന്നത്.
ALSO READ;സിപിഐഎം ദില്ലി സംസ്ഥാന സെക്രട്ടറിയായി അനുരാഗ് സക്‌സേനയെ തെരഞ്ഞെടുത്തു
എന്നാൽ ബി.ജെ.പി.യുടെ നേതാവിനെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ അറിയിച്ചു.ഫഡ്നവിസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആർ.എസ്.എസ്. നേതൃത്വം ബി.ജെ.പി.യോട് ആവശ്യപ്പെട്ടിട്ടുണ്ട്.288 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനോടടുത്ത് സീറ്റുകൾ നേടിയ പാർട്ടി എന്ന നിലയിൽ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കേണ്ടതില്ലെന്ന ശക്തമായ അഭിപ്രായമാണ് ബി.ജെ.പി.യിൽ ഉയർന്നിരിക്കുന്നത്
ശിവസേനയെ പിളർത്തി വന്ന ഷിന്ദേയെ കേന്ദ്രനേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചത് അന്നത്തെ പ്രത്യേക സാഹചര്യത്തിലാണെന്നും ഇനിയും അവസരം നൽകേണ്ടതില്ലെന്നുമാണ് സംസ്ഥാന നേതാക്കളുടെ നിലപാട്. മുഖ്യമന്ത്രിയായി സംസ്ഥാന നേതൃത്വത്തിന് ദേവേന്ദ്ര ഫഡ്നവിസിന്റെ പേരുമാത്രമേ നിർദേശിക്കാനുള്ളൂവെന്നും ബവൻകുലെ വ്യക്തമാക്കി. നാളെയാണ് നിലവിലെ സർക്കാരിന്റെ കാലാവധി തീരുന്നത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here