ജാതി സെന്‍സസ് ആവശ്യമുയര്‍ത്തി എന്‍ഡിഎ സഖ്യകക്ഷി അപ്‌നാ ദള്‍

ജാതി സെന്‍സസ് ആവശ്യമുയര്‍ത്തി എന്‍ഡിഎ സഖ്യകക്ഷിയും. കേന്ദ്ര മന്ത്രി അനുപ്രിയാ പട്ടേല്‍ നേതൃത്വം നല്‍കുന്ന അപ്നാ ദള്ളാണ് ജാതി സെന്‍സസ് എന്ന ആവശ്യം മുന്നോട്ട് വച്ചത്. ഉത്തര്‍പ്രദേശില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുളള പാര്‍ട്ടിയുടെ നിലപാട് ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

കോണ്‍ഗ്രസും പ്രതിപക്ഷ സഖ്യമായ ഇന്ത്യയും മുന്നോട്ട് വെയ്ക്കുന്ന പ്രധാന ആവശ്യമാണ് ജാതി സെന്‍സസ്. ജാതി സെന്‍സസ് വേണ്ടെന്ന നിലപാടില്‍ ബിജെപി ഉറച്ചു നില്‍ക്കുമ്പോഴാണ് എന്‍ഡിഎ സഖ്യകക്ഷി തന്നെ ആവശ്യവുമായി രംഗത്ത് വരുന്നത്. യുപിയില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുളള കേന്ദ്ര മന്ത്രി അനുപ്രിയാ പട്ടേല്‍ നേതൃത്വം നല്‍കുന്ന അപ്നാ ദള്ളാണ് ജാതി സെന്‍സസ് എന്ന ആവശ്യം മുന്നോട്ട് വച്ചത്. പാര്‍ട്ടിയുടെ 29-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് നവംബര്‍ 4 ന് അയോദ്ധ്യയില്‍ നടക്കുന്ന റാലിയില്‍ ഇക്കാര്യം പ്രഖ്യാപിക്കുമെന്നും അനുപ്രിയാ പട്ടേല്‍ അറിയിച്ചു.

Also Read: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു

ഇതോടെ വരാണാസി അടക്കമുളള മേഖലയിലെ കുര്‍മി വിഭാഗത്തെയും പിന്നോക്ക വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന സഖ്യകക്ഷി ബിജെപിയെ പ്രതിസന്ധിയിലാക്കി കഴിഞ്ഞു. അപ്നാ ദളിന്റെ നിലപാട് ഉത്തര്‍ പ്രദേശില്‍ രാഷ്ട്രീയമായ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. രണ്ട് ലോക്സഭാ എംപിമാരും നിയമസഭയില്‍ 13 അംഗങ്ങളുമുളള അപ്നാ ദളിനെ പിണക്കിയാല്‍ യുപിയില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാകും. ഒബിസി വിഭാഗങ്ങള്‍ക്കിടയില്‍ വിളളലുണ്ടാകാനും കാരണമാകും. കൂടുതല്‍ സഖ്യ കക്ഷികള്‍ ജാതി സെന്‍സസ് ആവശ്യം ഉയര്‍ത്തുമോയെന്ന ആശങ്കയും ബിജെപിക്കുണ്ട്. ഹിന്ദുത്വ അജണ്ടയിലൂന്നി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപിക്ക് വന്‍തിരിച്ചടിയാകുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.

Also Read: യുപിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്‌ഐവി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News