ത്രിപുരയില്‍ തിപ്ര മോതയെ ഒപ്പം കൂട്ടി എന്‍ഡിഎ

ത്രിപുരയില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ തിപ്ര മോതയെ ഒപ്പം കൂട്ടി എന്‍ഡിഎ. മാണിക് സാഹ മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കി തിപ്ര മോതയെ കൂടെക്കൂട്ടാനാണ് ബിജെപി നീക്കം. രണ്ട് മന്ത്രിസ്ഥാനങ്ങള്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

ALSO READ:വധശിക്ഷയ്ക്ക് വിധേയനായ മുന്‍ പ്രധാനമന്ത്രിക്ക് ന്യായമായ വിചാരണ കിട്ടിയില്ല; പരാമര്‍ശവുമായി പാക് സുപ്രീം കോടതി

വിശാല തിപ്ര ലാന്റ് അടക്കം തിപ്ര മോത മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങളില്‍ ബിജെപി ദേശീയ നേതൃത്വം ചര്‍ച്ച നടത്തും. അതേസമയം തിപ്ര മോത എന്‍ഡിഎ ഭാഗമാകുന്നതോടെ ത്രിപുരയില്‍ സിപിഐഎം പ്രധാന പ്രതിപക്ഷമാകും. ഒഡീഷയില്‍ ബിജെപി – ബിജെഡി സഖ്യ അഭ്യൂഹങ്ങള്‍ ശക്തമാകുന്നുണ്ട്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദള്‍ എന്‍ഡിഎയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ:കേരളത്തിന് അവകാശപ്പെട്ട 13,608 കോടി അനുവദിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം പ്രതിപക്ഷത്തിനേറ്റ തിരിച്ചടി: മന്ത്രി വി എന്‍ വാസവന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News