ബിഹാറിൽ സീറ്റ് വിഭജനം പൂർത്തിയാക്കി എൻഡിഎ

ബിഹാറില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി എന്‍ഡിഎ. 40 ലോക്‌സഭാ മണ്ഡലങ്ങളില്‍ 17 ഇടത്ത് ബിജെപിയും 16 സീറ്റില്‍ ജെഡിയുവും മത്സരിക്കും. ചിരാഗ് പാസ്വാന്റെ എല്‍ജെപി 5 സീറ്റില്‍ മത്സരിക്കുമ്പോള്‍, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയും ആര്‍എല്‍എസ്പിയും ഓരോ സീറ്റിലും മത്സരിക്കും. അതിനിടെ യുപിയില്‍ മായാവതിക്ക് തിരിച്ചടിയായി ബിഎസ്പി എംപിമാരുടെയും നേതാക്കളുടെയും ബിജെപിയിലേക്കുളള കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ബിഹാറില്‍ നിതീഷ് കുമാറിന്റെ ജെഡിയുവിനെ സ്വന്തം പാളയത്തിലെത്തിച്ച ശേഷം സീറ്റ് വിഭജനവും പൂര്‍ത്തിയാക്കിയിരിക്കുകയാണ് ബിജെപി.

Also Read: ഹിമാചലിൽ വിമത കോൺഗ്രസ് എംഎൽഎമാർക്ക് തിരിച്ചടി; അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവച്ച് സുപ്രീംകോടതി

40 അംഗ ലോക്‌സഭാ മണ്ഡലങ്ങളില്‍ 17 സീറ്റില്‍ ബിജെപി മത്സരിക്കും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിന് 16 സീറ്റും നല്‍കിയിട്ടുണ്ട്. കൂടാതെ എന്‍ഡിഎ സഖ്യകക്ഷികളായ ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് 5 സീറ്റും ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്ക്കും ഉപേന്ദ്ര കുശ് വയുടെ രാഷ്ട്രീയ ലോക സംമ്ത പാര്‍ട്ടിക്ക് ഓരോ സീറ്റുകള്‍ വീതവും നല്‍കി. ബിഹാര്‍ എന്‍ഡിഎ സഖ്യത്തിലെ അംഗങ്ങള്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയാണ് സീറ്റ് വിഭജനം പ്രഖ്യാപിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം 39 സീറ്റിലും വിജയിച്ചിരുന്നു. അതേസമയം യുപിയില്‍ മായാവതിക്ക് തിരിച്ചടിയായി ലോക്‌സഭാ എംപി സംഗീത ആസാദ് അടക്കം മൂന്ന് പേര്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു.

Also Read: ഗാന്ധിജിയെയും നെഹ്റുവിനെയും മറക്കാത്ത കോൺഗ്രസുകാർ ഇത്തവണ എൽഡിഎഫിന് വോട്ട് ചെയ്യും: ബിനോയ് വിശ്വം

ലാല്‍ഗഞ്ചില്‍ നിന്നുളള ലോക്‌സഭാംഗമാണ് സംഗീത ആസാദ്. യുപിയിലെ മുന്‍ ബിഎസ്പി എംഎല്‍എ ആസാദ് അരി മര്‍ദാന്‍, ബിഎസ്പി ദേശീയ വക്താവും സുപ്രീം കോടതി അഭിഭാഷകയുമായ സീമ സമൃദ്ധിയും ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് മൂവരും അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ബിഎസ്പി എംപി റിതേഷ് പാണ്ഡെയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. അംരോഹയിലെ എംപിയായ ഡാനിഷ് അലിയെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ നേരത്തേ മായാവതി പുറത്താക്കിയിരുന്നു. 2014ല്‍ ലോക്്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റിലും വിജയിക്കാത്ത ബിഎസ്പി, 2019ല്‍ എസ്പിയുമായി ചേര്‍ന്ന് മത്സരിച്ചതോടെ 10 സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യ സഖ്യവുമായി സഹകരിക്കാന്‍ തയ്യാറാകാത്ത ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം. അതിനിടെയാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News