ഇസ്രയേലിന് ആയുധം നല്‍കുന്നത് കേന്ദ്രം നിര്‍ത്തലാക്കണം; മോദിയെ ആശങ്കയിലാക്കി പ്രതിപക്ഷ പ്രസ്താവനയ്ക്ക് ജെഡിയുവിന്റെ പിന്തുണ

ഇസ്രയേലിന് വെടിക്കോപ്പുകളും ആയുധങ്ങളും വിതരണം ചെയ്യുന്നത് കേന്ദ്രം അടിയന്തരമായി നിര്‍ത്തലാക്കണമെന്ന് എന്‍ഡിഎ ഘടകകക്ഷിയായ ജെഡിയു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ ചേര്‍ന്നു നടത്തുന്ന സംയുക്ത പ്രസ്താവനയില്‍ ജനതാദള്‍ (യു) ജനറല്‍ സെക്രട്ടറി കെ.സി. ത്യാഗി ഒപ്പിട്ടു. ഇസ്രയേലില്‍ നടന്നു കൊണ്ടിരിക്കുന്ന സയണിസ്റ്റ് ആക്രമണത്തെയും പലസ്തീന്‍ ജനതയ്‌ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ക്രൂര വംശഹത്യയെയും അപലപിക്കുന്നു. ഇന്ത്യയ്ക്ക് ഇതില്‍ പങ്കാളിയാകാന്‍ കഴിയില്ല. നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും കാര്യത്തിനായി എക്കാലവും പോരാടുന്ന ഒരു രാഷ്ട്രമെന്ന നിലയില്‍, ഈ വംശഹത്യയില്‍ ഇന്ത്യക്ക് പങ്കാളിയാകാന്‍ കഴിയില്ല. എന്നു തുടങ്ങുന്ന പ്രസ്താവനയ്ക്കാണ് ജെഡിയുവിന്റെ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള പിന്തുണ.

ALSO READ: ഓടിക്കൊണ്ടിരിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് കത്തി നശിച്ചു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കാര്‍ ഡ്രൈവര്‍

എസ്പി ലോക്സഭാ എംപി മൊഹിബുള്ള നദ്വി, ജാവേദ് അലിഖാന്‍ എംപി (സമാജ്വാദി പാര്‍ട്ടി), സഞ്ജയ് സിങ് എംപി, പങ്കജ് പുഷ്‌കര്‍ എംഎല്‍എ (ആം ആദ്മി പാര്‍ട്ടി), മീം അഫ്‌സല്‍ (കോണ്‍ഗ്രസ്), മുന്‍ എംപിയും രാഷ്ട്രവാദി സമാജ് പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റുമായ മുഹമ്മദ് അദീബ്, മുന്‍ ലോക്സഭാ എംപി കുന്‍വര്‍ ഡാനിഷ് അലി തുടങ്ങിയവരാണ് ത്യാഗിയ്ക്കു പുറമെ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ച മറ്റു നേതാക്കള്‍. പാര്‍ട്ടിയുടെ ആദ്യ നാളുകള്‍ തൊട്ടേ ജനതാദള്‍ (യുണൈറ്റഡ്) പലസ്തീനെ പിന്തുണച്ചിരുന്നുവെന്ന് ത്യാഗി രാജ്യത്തെ ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി. വിഷയത്തില്‍ ബിജെപിയുടെയും എന്‍ഡിഎയുടെയും പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമായ നിലപാടാണ് ജെഡിയു സ്വീകരിച്ചിരിക്കുന്നത് എന്നതിനാല്‍ തന്നെ വിഷയത്തിലുള്ള ജെഡിയുവിന്റെ തുടര്‍നടപടികള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. അതേസമയം, എന്‍ഡിഎ സഖ്യ കക്ഷിയാണെങ്കിലും സ്വതന്ത്ര നിലപാടുകള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്ന സന്ദേശമാണ് ജെഡിയു ഈ പ്രവൃത്തിയിലൂടെ നല്‍കുന്നതെന്ന് ഒരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെടുന്നു. വഖഫ് നിയമ ഭേദഗതി വിഷയത്തിലും ജെഡിയു നേരത്തെ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News