ബിഹാറില്‍ നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് തേടും. 243 അംഗങ്ങളുള്ള സഭയില്‍ 122 പേരുടെ പിന്തുണയാണ് ഉറപ്പിക്കേണ്ടത്. 45 സീറ്റുള്ള ജെഡിയു 78 എം എല്‍ എ മാരുള്ള ബി ജെ പിയുമായി ചേര്‍ന്നാണ് മന്ത്രിസഭ ഉണ്ടാക്കിയത്. എന്‍ഡിഎ സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും ഒരു സ്വതന്ത്രനും പിന്തുണച്ചേക്കും.
Also Read: നോര്‍ക്കയ്ക്ക് വീണ്ടും ദേശീയ അവാര്‍ഡ്; പുരസ്‌ക്കാരം ലോക മലയാളികളെ ഒരുമിപ്പിച്ചതിന്
വിശ്വാസ വോട്ടെടുപ്പിന് മുമ്പായി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയ എംഎല്‍എമാര്‍ പട്‌നയില്‍ തിരിച്ചെത്തിയിട്ടുണ്ട്. 79 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആര്‍ജെഡിയും സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള നീക്കം നടത്തിയിരുന്നു. കോണ്‍ഗ്രസിന്റെ 19 എംഎല്‍എമാരെയും ഹൈദരാബാദിലേക്ക് മാറ്റിയിരുന്നു. നിലവിലെ സ്പീക്കര്‍ ആര്‍ജെഡി അംഗമായതിനാല്‍ എന്‍ഡിഎ സഖ്യം സ്പീക്കര്‍ക്കെതിരെയും അവിശ്വാസവും കൊണ്ടുവന്നിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here