ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ കടപ്പത്രത്തിലൂടെ 12000 കോടി വീതം വീണ്ടും കടമെടുക്കുന്നു. നാളെയാണ് ഇരു സംസ്ഥാനങ്ങളും കൂടി ചേര്‍ന്ന് 24000 കോടി കടമെടുക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. ഇന്നലെ ഉത്തര്‍പ്രദേശ് കടപ്പത്ര വില്‍പ്പനയിലൂടെ 8000 കോടി രൂപയും, മഹാരാഷ്ട്ര 6000 കോടി രൂപയും കടം എടുത്തിരുന്നു. ഇതിന് പുറമെയാണ് ഇരു സംസ്ഥാനങ്ങളും 12000 കോടി വീതം നാളെ കടപ്പത്ര വില്‍പ്പനയിലൂടെ കടം എടുക്കാന്‍ പോകുന്നത്.
ALSO READ :എന്‍ഡിഎ സര്‍ക്കാരുകള്‍ കടമെടുക്കുന്നത് കടപത്ര വില്പനയിലൂടെ; ഇത്രയും തുക കടമെടുക്കുന്നത് ഇതാദ്യം
സാധാരണ ചൊവ്വാഴ്ച്ച ദിവസങ്ങളിലാണ് സംസ്ഥാനങ്ങളുടെ കടപ്പത്ര വില്‍പ്പന. കേരളം ഉള്‍പ്പെടെയുള്ള 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേര്‍ന്ന് കടപ്പത്ര ലേലത്തിലൂടെ ഇന്നലെ 50206 കോടി രൂപ കടമെടുത്തിരുന്നു. കേരളം എടുത്ത് 3742 കോടി രൂപയാണ്. ഒരാഴ്ച്ച ഇത്രയും തുക കടപ്പത്രങ്ങള്‍ വഴി കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സമാഹരിക്കുന്നത് ഇത് ആദ്യമായാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here