മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ബിജെപിയുടെ അട്ടിമറി വിജയത്തിൽ ഞെട്ടലോടെ എംവിഎ നേതാക്കൾ

മഹാരാഷ്ട്രയിൽ ബിജെപിയുടെ അട്ടിമറി വിജയത്തിൽ ഞെട്ടലോടെ എംവിഎ നേതാക്കൾ. സംസ്ഥാനത്ത് കോൺഗ്രസിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രമേശ് ചെന്നിത്തല. അവിശ്വസനീയമെന്ന് ഉദ്ധവ് താക്കറെ. തെരഞ്ഞെടുപ്പ് അദാനി അട്ടിമറിച്ചെന്ന് സഞ്ജയ് റാവത്ത്. അതേസമയം അടുത്ത മുഖ്യമന്ത്രിയാകാനുള്ള ചരട് വലികളുമായി മഹായുതി സഖ്യം നേതാക്കൾ.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ മഹായുതിക്ക് ലഭിച്ച അട്ടിമറി വിജയത്തിൽ എൻ ഡി എ നേതാക്കളുടെ ആദ്യ പ്രതികരണങ്ങൾ ഇതൊക്കെയാണ്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ മഹായുതിക്ക് ലഭിച്ച വലിയ വിജയം അവിശ്വസനീയമെന്നാണ് രാഹുൽ ഗാന്ധി, ഉദ്ധവ് താക്കറെ, രാജ് താക്കറെ അടക്കമുള്ള നേതാക്കൾ പ്രതികരിച്ചത്.

Also read: തന്ത്രജ്ഞനന് പാളി; ജനങ്ങള്‍ കനിഞ്ഞില്ല, പദയാത്രയും വേസ്റ്റായി!

ബിജെപിയുമായി അടുത്ത ബന്ധമുള്ള ഗൗതം അദാനി തെരഞ്ഞെടുപ്പിൽ പണമൊഴുക്കി സ്വാധീച്ചെന്നും ഇതൊരിക്കലും ജനവിധിയല്ലെന്നും റാവത്ത് ചൂണ്ടിക്കാട്ടി. അതേസമയം മഹാരാഷ്ട്രയിൽ കോൺഗ്രസിനുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തോൽവിയുടെ കാരണം വിശദീകരിക്കാൻ സംസ്ഥാന അധ്യക്ഷൻ നാനാ പട്ടൊളെയും പാട് പെടുന്നുണ്ടായിരുന്നു. മഹാരാഷ്ട്രയിൽ കോൺഗ്രസ് തകർന്നടിഞ്ഞതിന് പിന്നാലെ നടന്ന പത്രസമ്മേളനത്തിലാണ് ഇരു നേതാക്കളും മനസ്സ് തുറന്നത്.

Also read: പുതിയ വിവാഹ ജീവിതത്തിന് തടസം;, അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ; സംഭവം ദില്ലിയിൽ

അതേസമയം ബിജെപി ഓഫീസുകളെല്ലാം ആഘോഷ മൂഡിലാണ്. അണികൾക്ക് വിതരണം ചെയ്യാനുള്ള ജിലേബി ഉണ്ടാക്കാൻ സഹായിക്കാനും തിരക്കിനിടയിൽ ഫഡ്‌നാവിസ് സമയം കണ്ടെത്തി. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ബിജെപിക്ക് മുഖ്യമന്ത്രി പദം ലഭിക്കാനുള്ള ചരടുവലികൾ സജീവമാണ്. അതെ സമയം പുതിയ നിയമസഭയിലെ അടുത്ത മുഖ്യമന്ത്രിയാകാൻ ഷിൻഡെ പക്ഷവും അജിത് പവാർ പക്ഷവും രംഗത്തുണ്ട്. പ്രാദേശിക വികാരം ഉയർത്തിക്കാട്ടിയാണ് ഇരുവരും വില പേശുന്നത്. മഹാരാഷ്ട്രയിലെ അപ്രതീക്ഷിത വിജയം കലക്കൽ വെള്ളത്തിൽ മീൻ പിടിക്കാനിരുന്ന വിമതർ അടങ്ങുന്ന സ്വതന്ത്രർക്കും ചെറുകിട പാർട്ടികൾക്കുമാണ് തിരിച്ചടിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News