മണിപ്പൂരില്‍ കുക്കികള്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്ത് എൻഡിഎ എംഎല്‍എമാര്‍

manipur

വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ കുക്കികള്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്ത് എൻഡിഎ എംഎല്‍എമാര്‍.കുക്കികള്‍ക്കെതിരെ കൂട്ടായ ഓപ്പറേഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് 27 എംഎല്‍എമാര്‍ പ്രമേയം പാസാക്കി.സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ കേന്ദ്ര സേനക്ക് അമിതാധികാരം നല്‍കിയ നടപടിക്ക് പിന്നാലെയാണ് ഭരണകക്ഷി എംഎല്‍എമാരുടെ നീക്കം.

മണിപ്പൂരില്‍ ഒന്നരവര്‍ഷക്കാലമായി നീണ്ടുനില്‍ക്കുന്ന വംശീയകലാപം വീണ്ടും രൂക്ഷമായതില്‍ സംസ്ഥാന സര്‍ക്കരിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് കുക്കികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഭരണകക്ഷി എംഎല്‍എമാരുടെ നീക്കം.സംസ്ഥാനത്ത് കലാപമുണ്ടാക്കുന്നത് കുക്കികളാണെന്നും ഇവര്‍ക്കെതിരെ ഏഴു ദിവസത്തിനകം കൂട്ടായ ഓപ്പറേഷന്‍ നടത്തണമെന്നും ഭരണകക്ഷി എംഎല്‍എമാര്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയിലെ 27 എംഎല്‍എമാര്‍ ഇന്നലെ രാത്രി യോഗം ചേര്‍ന്ന് പ്രമേയം പാസ്സാക്കി. കുക്കികളെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും എംഎല്‍എമാര്‍ ഉന്നയിച്ചിട്ടുണ്ട്.അതേസമയം സമാധാനം പുനസ്ഥാപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സഖ്യകക്ഷികള്‍ സര്‍ക്കരിനുളള പിന്തുണ പിന്‍വലിച്ചതിനു പിന്നാലെ ബിജെപിയില്‍ രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷമാണ്.

also read; ദില്ലിയിലെ സ്ഥിതി അതിരൂക്ഷം; വായുമലിനീകരണം ഏറ്റവും കുറവ് തിരുവനന്തപുരത്ത്
ആഭ്യന്തരയുദ്ധത്തിന് സമാനമായ സ്ഥിതി തുടരുന്ന മണിപ്പുരില്‍ പക്ഷപാതപരമായി ഇടപെടുന്ന സുരക്ഷാ സേനയെ പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ കേന്ദ്രം 50 കമ്പനി സുരക്ഷാ സേനയെക്കൂടി സംസ്ഥാനത്തേക്ക് അയച്ചതിലും പ്രതിഷേധമുയരുന്നുണ്ട്.മണിപ്പൂരില്‍ സ്ഥിതിഗതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.അതേസമയം അക്രമ സംഭവങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ വിവിധ ജില്ലകളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News