ഉത്തർ പ്രദേശിൽ രാഷ്ട്രീയ ലോക്ദളിനെ കൂടെക്കൂട്ടാൻ ബിജെപി. ഇന്ത്യാ സഖ്യം വിട്ട് എൻ ഡി എയ്ക്കൊപ്പം നിന്നാൽ 2 ലോക്സഭാ സീറ്റുകളും ഒരു രാജ്യസഭാ സീറ്റും നൽകാമെന്ന് വാഗ്ദാനം. എൻ ഡി എ പ്രവേശനത്തിൽ ആർ എൽ ഡി നേതാവ് ജയന്ത് ചൗധരി ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും. പ്രതിപക്ഷ സഖ്യം ഇന്ത്യയ്ക്ക് ഒപ്പം നിന്ന രാഷ്ട്രീയ ലോക്ദള്ളിൻ്റെ ശക്തികേന്ദ്രം പടിഞ്ഞാറൻ ഉത്തർ പ്രദേശാണ്. സമാജ് വാദി പാർട്ടി , കോൺഗ്രസ് സഖ്യത്തിൽ ഉത്തർ പ്രദേശിലെ 80 സീറ്റുകളിൽ 7 സീറ്റുകൾ ആർ എൽ ഡിക്ക് നൽകാൻ ധാരണയായിരുന്നു. എന്നാൽ ആർ എൽ ഡി, ബിജെപിയുമായി ആശയ വിനിമയത്തിന് തയ്യാറാവുകയായിരുന്നു.
Also Read: പശ്ചിമബംഗാളിലെ ജയിലുകളില്‍ വനിതകള്‍ ഗര്‍ഭിണിമാരാകുന്നു; ജനിച്ചത് 196 കുഞ്ഞുങ്ങള്‍
ചർച്ചകളിൽ രണ്ട് സീറ്റുകൾ ആർ എൽ ഡിക്ക് നൽകാൻ ബിജെപി തയ്യാറായതായാണ് വിവരം. പുറമെ ഒരു രാജ്യസഭാ സീറ്റും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏതൊക്കെ സീറ്റുകളിൽ ആർ എൽ ഡി മത്സരിക്കുമെന്നതിൽ ഇരു പാർട്ടികളും തമ്മിൽ ചർച്ച നടക്കുന്നതായാണ് വിവരം. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കോൺഗ്രസ് ക്ഷണം സ്വീകരിച്ച് പങ്കെടുക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ആർ എൽ ഡി – ബിജെപി ചർച്ചയുടെ വിവരങ്ങൾ പുറത്ത് വന്നത്. അതേസമയം ആർ എൽ ഡി ആവശ്യപ്പെട്ട ലോക്സഭാ മണ്ഡലങ്ങൾ നൽകി അനുനയിപ്പിച്ച് ഒപ്പം നിർത്താനുള്ള ശ്രമം അഖിലേഷ് യാദവ് തുടരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here