മഹാരാഷ്ട്രയിൽ എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി; ബിജെപി 31 സീറ്റിൽ മത്സരിക്കും

മഹാരാഷ്ട്രയിലെ എൻഡിഎ പങ്കാളികളായ ബിജെപിയും, ശിവസേനയും, എൻസിപിയും ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂർത്തിയാക്കിയതായി റിപ്പോർട്ട്. ധാരണ പ്രകാരം ബിജെപി 31 സീറ്റുകളിലും ഏകനാഥ് ഷിൻഡെയുടെ ശിവസേന 13ലും അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി 4 സീറ്റിലും മത്സരിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത് . ബാരാമതി, റായ്ഗഡ്, ഷിരൂർ, പർഭാനി എന്നിവിടങ്ങളിലാകും എൻസിപിയുടെ സ്ഥാനാർഥികൾ മത്സരിക്കുക.

Also Read: ‘വാഹനാപകടത്തിൽ ഗുരുതര പരിക്ക്, മമത ബാനർജി ആശുപത്രിയിൽ’, ആശങ്കയറിയിച്ച് ടിഎംസി നേതാക്കൾ

അജിത് പവാറിൻ്റെ ബന്ധുവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെയാണ്. ബാരാമതിയിൽ നിന്നുള്ള സിറ്റിംഗ് എംപി. പവാർ കുടുംബത്തിലെ രണ്ട് അംഗങ്ങൾ പരസ്പരം മത്സരിക്കുന്ന ആദ്യ ലോകസഭ തിരഞ്ഞെടുപ്പാണ് ബാരാമതിയിൽ നടക്കുന്നത്. സുപ്രിയക്കെതിരെ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെയാണ് സ്ഥാനാർഥിയായി നിർത്തുക.

Also Read: ഇടുക്കി ഹൈറേഞ്ചിലെ എട്ടോളം കപ്പേളകൾ കല്ലെറിഞ്ഞു തകർത്ത സംഭവം; പ്രതിയെ പിടികൂടി പൊലീസ്

കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ശിവസേനയ്‌ക്കൊപ്പമാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. 48ൽ 41 സീറ്റും ബിജെപിയും സേനയും ചേർന്നാണ് നേടിയത്. ബിജെപി 23 സീറ്റുകൾ നേടിയപ്പോൾ സേന 18 സീറ്റുകൾ നേടി. മറുവശത്ത് കോൺഗ്രസിന് 1 സീറ്റും എൻസിപിക്ക് 4 സീറ്റും മറ്റുള്ളവർക്ക് 3 സീറ്റുകളുമാണ് ലഭിച്ചത്. അതെ സമയം മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യത്തിന്റെ സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട പ്രഖ്യാപനം മാർച്ച് 17 ശേഷമുണ്ടാകാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News