18ാമത് ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആദ്യം വിജയം ബിജെപിക്കായിരുന്നു. ഗുജറാത്തിലെ സൂറത്തില്‍ എതിരാളികളില്ലാതെയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായ മുകേഷ് ദലാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. നാമനിര്‍ദേശ പത്രിക നല്‍കിയവരെല്ലാം പിന്‍മാറിയതിന് പിന്നാലെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളുക കൂടി ചെയ്തതോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കുകയും ഇതോടെ ഫലം വരുന്നതിന് ഒരുമാസം മുമ്പ് തന്നെ എന്‍ഡിഎ സഖ്യത്തിന് ആദ്യ സീറ്റ് ലഭിക്കുകയും ചെയ്തു.
ALSO READ: വിജയക്കൊടി പാറിക്കുന്നതാര്?- ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ- തത്സമയം
കോണ്‍ഗ്രസിന്റെ നിലേശ് കുംഭാണിയുടെ പത്രിക പിന്‍തള്ളാന്‍ കാരണം അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്ത മൂന്ന് പേരും പിന്മാറിയ കാരണത്താലായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രികയിലെ ഒപ്പ് തങ്ങളുടെതല്ലെന്ന് സൂക്ഷ്മപരിശോധനാ ദിവസം നാമനിര്‍ദേശം ചെയ്തവര്‍ നേരിട്ട് വരണാധികാരിക്ക് സത്യവാങ്മൂലം നല്‍കുകയായിരുന്നു.
സ്വതന്ത്രരടക്കമുള്ള ഏഴ് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിക്കുകയും ചെയ്തും. ഗുജറാത്തില്‍ എഎപിക്കൊപ്പം ചേര്‍ന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് 24 സീറ്റുകളിലായിരുന്നു മത്സരിക്കാന്‍ തീരുമാനിച്ചത്. രണ്ട് സീറ്റുകള്‍ എഎപിക്ക് നല്‍കിയിരുന്നു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ ബിജെപി ആസൂത്രിത നീക്കമാണ് നടത്തിയതെന്ന് സൂറത്തിലെ സംഭവവികാസങ്ങളെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here