ലോക്സഭാ തെരഞ്ഞെടുപ്പ്; എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് എൻഡിസിഎഫ്

LDF Palakkad

എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് എൻ ഡി സി എഫ്. ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നാഷണൽ ക്രിസ്ത്യൻ ഫെഡറേഷൻ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികൾക്ക് നിരുപാധിക പിന്തുണ നൽകാൻ തീരുമാനിച്ചതായി സംസ്ഥാന നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

Also Read: നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് വിഷയത്തിൽ ദിലീപ് സമർപ്പിച്ച ഹർജി വിധി പറയാൻ മാറ്റി ഡിവിഷൻ ബെഞ്ച്

ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യ മതേതര മൂല്യങ്ങളെയും തകർക്കുകയും മണിപ്പൂരിൽ അടക്കം ക്രിസ്ത്യൻ ദേവാലയങ്ങൾ തീയിട്ടു നശിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രഭരണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന എൽഡിഎഫ് വിജയിച്ചു വരേണ്ടത് അനിവാര്യതയാണ് എന്ന് നേതാക്കൾ പറഞ്ഞു.

Also Read: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്; ആദ്യ റാങ്കുകളില്‍ നിരവധി മലയാളികള്‍

കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് മുന്നണിയുടെ മൃദു ഹിന്ദുത്വ സമീപനം ദളിത് ക്രൈസ്തവ പിന്നോക്ക സമുദായങ്ങൾക്ക് യാതൊരുവിധത്തിലും ഗുണകരമാകില്ല എന്ന് സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്ന് വിലയിരുത്തിയിട്ടുണ്ട് എന്ന് ഭാരവാഹികൾ വ്യക്തമാക്കി. സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് ജോസ് ചെങ്ങഴത്ത് ജനറൽ സെക്രട്ടറി പാസ്റ്റർ കെ ജെ ജോൺസൺ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News