വാൽ ചതിച്ചു, ഇൻഡിഗോയ്ക്ക് പണി കിട്ടി; ഒടുക്കിയത് വലിയ പിഴ

ഇൻഡിഗോ കമ്പനിയ്ക്ക് വിമാനത്തിന്റെ വാളിന്റെ അറ്റം നിലത്ത് തട്ടിയതുകൊണ്ട് അടക്കേണ്ടി വന്ന പിഴ 20 ലക്ഷം രൂപയാണ്. നാല് ടെയിൽ സ്‌ട്രൈക്കുകൾ വരുത്തിയത് കൊണ്ട് ഇൻഡിഗോ ഉൾപ്പെടുന്ന ചില വിമാനങ്ങൾക്കായി ഇന്റർഗ്ലോബ് ഏവിയേഷൻ ഡിജിസിഎയ്ക്ക് പിഴ അടയ്‌ക്കേണ്ടി വന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

ALSO READ: ഗൂഗിള്‍ ഫോട്ടോസില്‍ നിന്ന് ഡിലീറ്റ് ആയ ചിത്രങ്ങള്‍ ഇനി എളുപ്പത്തില്‍ വീണ്ടെടുക്കാം; ഇതാ ഒരു എളുപ്പവഴി

30 ലക്ഷം രൂപ പിഴ ചുമത്തികൊണ്ട് ഇൻഡിഗോയുടെ എ 321 വിമാനത്തിൽ നാല് ടെയിൽ സ്‌ട്രൈക്ക് നടത്തിയെന്ന് ആരോപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ജൂലൈയിൽ കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ കമ്പനി അപ്പീൽ ഫയൽ ചെയ്തതിനെ തുടർന്ന് 2023 ഒക്ടോബർ 13ലെ ഉത്തരവ് പ്രകാരം പിഴ 20 ലക്ഷം രൂപയായി പുതുക്കുകയും കമ്പനി സമർപ്പിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ അപ്പീലിനെ പിന്തുണച്ച് ഡിജിസിഎ പരിഗണിക്കുകയും ചെയ്തിരുന്നു.

ഓർഡർ വന്നതിന് 30 ദിവസത്തിനകം പണം അടച്ചതായും കമ്പനി ഫയലിംഗിൽ പറയുന്നു. ഇന്റർ ഗ്ലോബ് ഏവിയേഷൻ അറിയിച്ചതിനനുസരിച്ച് നവംബർ ഒമ്പതിന് പിഴ അടച്ചു.

ALSO READ: ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷന്‍ റിസര്‍വേഷന്‍ സെന്ററുകള്‍ക്ക് ഒറ്റ ഷിഫ്റ്റ് മാത്രം

‘ടെയിൽ സ്‌ട്രൈക്ക്’ എന്ന് പറയുന്നത് വാല് ഭാഗം നിലത്ത് തട്ടുന്നതിനെ അല്ലെങ്കിൽ വിമാനങ്ങളുടെ ലാൻഡിംഗ് സമയത്തോ ടേക്ക് ഓഫ് സമയത്തോ വിമാനത്തിന്റെ എംപെനേജിനെയാണ്. അപകടം സംഭവിക്കില്ലെങ്കിലും ടൈൽ സ്ട്രൈക്ക് സംഭവിച്ചു കഴിഞ്ഞാൽ വിമാനത്തിന് കേടുപാടുകൾ ഉണ്ടാവാം. ശേഷമുള്ള പാറകളിൽ അപകടത്തിനുള്ള സാധ്യത കൂടുതലാണ്. ടൈൽ സ്ട്രൈക് സംഭവിച്ചാൽ കൃത്യമായ പരിശോധനയ്ക്കും അറ്റകുറ്റപണികൾക്കു ശേഷവുമാണ് സർവീസ് നടത്താൻ വിമാനങ്ങൾക്ക് പറ്റുകയുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News