ഒഡിഷയിൽ ഇത് ആദ്യം; മയക്കുമരുന്ന് കേസിൽ അപൂർവ ശിക്ഷ

ഒഡിഷയുടെ ചരിത്രത്തിൽ ആദ്യമായി പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മയക്കുമരുന്ന് കേസിൽ ശിക്ഷ. പ്രായ പൂർത്തിയാകാത്ത പ്രതിയെ ബെർഹാംപൂരിലെ ജുവനൈൽ ഹോമിലേക്ക് അയച്ചു. മൂന്ന് വർഷത്തേക്കാണ് ശിക്ഷ.
നാർകോട്ടിക്ക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്‌ട് സെക്ഷൻ 21 (സി) പ്രകാരമാണ് ശിക്ഷ.

ALSO READ: പടക്കം പേടിച്ച് പുലി അഭയം തേടിയതിവിടെ! പതിനഞ്ച് മണിക്കൂറായി മുള്‍മുനയില്‍

ഇന്ത്യയിൽ അപൂർവമായ കാര്യമാണ് നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്‌ട് കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ശിക്ഷിക്കപ്പെടുന്നത് എന്ന് കേസുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ALSO READ: ശിവസേന ശാഖ ഇടിച്ച് നിരത്തി മഹാരാഷ്ട്ര; ഷിന്‍ഡേ ‘രാവണ’നെന്ന് ഉദ്ദവ് വിഭാഗം

വിദ്യാഭ്യാസം, നൈപുണ്യ വികസനം, കൗൺസിലിംഗ്, ബിഹേവിയർ മോഡിഫിക്കേഷൻ തെറാപ്പി, മാനസികാരോഗ്യ പിന്തുണ (Psychiatric support) എന്നിവയുൾപ്പെടെയുള്ള സേവനം കുട്ടിക്ക് ജുവനൈൽ ഹോമിൽ നൽകണമെന്ന് കോടതി നിർദ്ദേശം നൽകി.

ALSO READ: ലോകകപ്പില്‍ ഇന്ത്യയുടെ ‘ദീപാവലി വെടിക്കെട്ട്’; 2 സെഞ്ച്വറികളും, 3 അര്‍ധസെഞ്ച്വറികളും

സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രത്യേക ഒഡീഷ പോലീസ് വിഭാഗമായ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഹെറോയിൻ, കൊക്കെയ്ൻ, കഞ്ചാവ്, കറുപ്പ് എന്നിവ വിവിധ കാലഘട്ടങ്ങളിൽ പിടിച്ചെടുത്തിരുന്നു. 183-ലധികം മയക്കുമരുന്ന് വ്യാപാരികളെയും പെഡലർമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 62 കിലോഗ്രാം ബ്രൗൺ ഷുഗറും എസ്ടിഎഫ് നശിപ്പിച്ചതായും എസ്ടിഎഫ് ഐജി ജെഎൻ പങ്കജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News