ജപ്പാനിലെ പ്രമുഖ കുബുക്കി നടന്‍ ഇന്നോസുകെ ഇച്ചിക്കാവയെ (47) ടോക്കിയോയിലെ വീടിനുള്ളിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. ഇച്ചിക്കാവയുടെ മാതാപിതാക്കളെ വീടിനുള്ളില്‍ മരിച്ച നിലയിലും കണ്ടെത്തി. പിതാവിന് എഴുപത്താറും മാതാവിന് എഴുപത്തഞ്ചും വയസായിരുന്നു. പിതാവും കുബുക്കി നടനായിരുന്നു.
ഇച്ചിക്കാവയുടെ ടോക്കിയോയിലെ വീട്ടില്‍ വ്യാഴാഴ്ചയാണ് സംഭവം.
ശുചിമുറിയിലെ ക്ലോസറ്റില്‍ അബോധാവസ്ഥയില്‍ ഇരിക്കുന്ന നിലയിലാണ് ഇച്ചിക്കാവയെ കാണപ്പെട്ടത്. ഇച്ചിക്കാവ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് വീടിനുള്ളിൽ നിന്ന് കണ്ടെത്തിയതായാണ് വിവരം. ഇച്ചിക്കാവയുടെ ആരോഗ്യനില ഗുരുതരമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും ടോക്കിയോ പൊലീസ് അറിയിച്ചു.
പരമ്പരാഗത നൃത്തവും അഭിനയവും കലർത്തിയുള്ള ജാപ്പനീസ് നാടകത്തിന്റെ ക്ലാസിക്കൽ രൂപമായ കബുക്കിയിലൂടെയാണ് ഇന്നോസുകെ ഇച്ചികാവ ജപ്പാനിൽ പ്രസിദ്ധനായത്.
1980ലാണ് ഇന്നോസുകെ ഇച്ചിക്കാവ കബുക്കിയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് രാജ്യത്തെ ഏറ്റവും പ്രശസ്തരായ കലാകാരന്മാരിൽ ഒരാളായി മാറി. പരമ്പരാഗത നാടകവേദികളിൽ പ്രകടനം തുടരുന്നതിനിടയിൽ ടെലിവിഷൻ ഷോകളിലും സിനിമകളിലും തിളിങ്ങി. ലണ്ടൻ, ആംസ്റ്റർഡാം, പാരീസ് ഒപ്പേറ ഹൗസ് എന്നിവിടങ്ങളിൽ ഇച്ചിക്കാവ കബുക്കി അവതരിപ്പിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here