ക്ലബ്ബിന്റെ ശ്രമങ്ങൾ ഒടുവിൽ വിജയിച്ചു: മൗപേ ഇനി മാഴ്‌സയിൽ

maupe

നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഇവർട്ടൻ സ്‌ട്രൈക്കർ നീൽ മൗപേയെ സ്വന്തമാക്കി മാഴ്‌സ. ലോൺ അടിസ്ഥാനത്തിലാണ് 28-കാരൻ മാഴ്‌സയിലേക്കെത്തുന്നത്. 3 .4 മില്യൺ യൂറോ ഫീയിലായിരിക്കും താരത്തിന്റെ ട്രാൻസ്ഫർ നടക്കുക. അടുത്ത വർഷം ജൂൺ വരെ നീണ്ടുനിൽക്കുന്ന കരാറിലാകും നീൽ ഒപ്പുവെക്കുന്നത്.

ALSO READ: ഇനി കളി മാറും; ഫെഡറിക്കോ കിയൈസ ഇനി ലിവർപൂളിന് വേണ്ടി ബൂട്ടണിയും

നീലിനെ വിട്ടുതരില്ലെന്ന് പലതവണ എവർട്ടൻ മുൻപ് അറിയിച്ചിരുന്നു. എന്നാൽ മാഴ്‌സ സമ്മർദ്ദം ശക്തമാക്കിയതോടെ താരത്തെ ലോൺ അടിസ്ഥാനത്തിൽ വിട്ടുനൽകാമെന്ന് ക്ലബ്ബ് സമ്മതിക്കുകയായിരുന്നു.

ALSO READ: 80 വാട്ട് ഫാസ്റ് ചാർജിങ്: റിയൽമി 13 5ജി, റിയൽമി 13+മോഡലുകൾ ഇന്ത്യയിൽ പുറത്തിറങ്ങി

2022 ലാണ് അദ്ദേഹം എവർട്ടന്റെ ഭാഗമായത്.  31 മത്സരങ്ങൾ കളിച്ച അദ്ദേഹം ക്ലബ്ബിന് വേണ്ടി 8 തവണ വലകുലുക്കി. എവർട്ടനിൽ ജോബിൻ ചെയ്യുന്നതിന് മുൻപ് അദ്ദേഹം ബ്രൈറ്റണിൽ കളിച്ചിരുന്നു.കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ബ്രെന്റ്ഫോഡിലും നീൽ പന്തുതട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News