ഗുസ്തി താരങ്ങളുടെ ആരോപണങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു, ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി

ഗുസ്തി താരങ്ങളുടെ ആരോപണങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു എന്ന് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം ഈ കാര്യം വ്യക്തമാക്കിയത്. 2023 ജനുവരിയിലാണ് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കും അധ്യക്ഷൻ ബ്രിജ് ഭൂഷനുമെതിരെ ആരോപണവുമായി ഗുസ്തി താരങ്ങൾ രംഗത്തെത്തിയത്. അത്‌ലറ്റുകളുടെ ക്ഷേമവുമായി ബന്ധപെട്ട വിഷയമായതിനാൽ സർക്കാർ ഉടനടി ആരോപണങ്ങൾ ശ്രദ്ധിക്കുകയും അവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു എന്നും കേന്ദ്ര സർക്കർ അറിയിച്ചു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ 2022 ജൂൺ 15-ന് NSF-കൾക്ക് കായികരംഗത്ത് സുരക്ഷിതവും പോസിറ്റീവുമായ അന്തരീക്ഷം ഉറപ്പാക്കാൻ വിശദമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

also read:മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ മറുപടി പറയണം : സീതാറാം യെച്ചൂരി

നിലവിൽ ഗുസ്തി ഫെഡറേഷന്റെ പ്രവർത്തനങ്ങളും, അത്‌ലറ്റുകളുടെ തെരഞ്ഞെടുപ്പും, അന്താരാഷ്ട്ര മത്സരങ്ങളിൽ കായിക താരങ്ങളെ പങ്കെടുപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രൂപികരിച്ച അഡ്ഹോക് കമ്മിറ്റിയാണ് ചെയ്യുന്നതെന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം പി യുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ഈ കാര്യം വ്യക്തമാക്കിയത്.
അതേ സമയം 6 ഗുസ്തി താരങ്ങൾ നൽകിയ ലൈംഗീക അതിക്രമ കേസിൽ ബിജെപി എംപി യും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷന് കോടതി ജാമ്യം അനുവദിച്ചു. ദില്ലി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുവാദമില്ലാതെ രാജ്യത്തിന് പുറത്ത് പോകാൻ പാടില്ല. അന്വേഷണത്തോട് പൂർണമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധിനിക്കാൻ ശ്രമിക്കരുതെന്നും കോടതി നിർദേശിച്ചു.

also read:“ഞാൻ ഇവിടെ സുരക്ഷിതയല്ല”, കോണ്‍ഗ്രസ് വനിത എം എല്‍ എയുടെ വീഡിയോ: വിമർശിച്ച് മന്ത്രി പിയൂഷ് ഗോയൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News