ഫാര്‍മസി ജീവനക്കാരിയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് മോഷ്ടാവ് കടന്നു

പത്തനംതിട്ട മല്ലപ്പള്ളിയില്‍ സ്വകാര്യ ആശുപത്രിയില്‍ മോഷണം. ഫാര്‍മസി ജീവനക്കാരിയുടെ രണ്ടു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല പൊട്ടിച്ച് മോഷ്ടാവ് കടന്നു. ആശുപത്രിയിലെ കാണിക്ക് വഞ്ചിയും മോഷ്ടിച്ചു.

മോഷ്ടിച്ച കാണിക്ക വഞ്ചി ആശുപത്രി പരിസരത്ത് നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം കേന്ദ്രീകരിച്ച് കീഴ് വായ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News