നെടുമങ്ങാട് ബസപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലും എസ് എ ടിയിലുമായി പ്രവേശിപ്പിച്ചവരിൽ അഞ്ചു പേരൊഴികെ ബാക്കിയുള്ളവർ ആശുപത്രി വിട്ടു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 29 പേരിൽ രണ്ടു പേരും എസ് എ ടിയിൽ പ്രവേശിപ്പിച്ച ഒൻപതു കുട്ടികളിൽ മൂന്നുപേരുമാണ് ചികിത്സയിൽ തുടരുന്നത്. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
also read: നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം: ഡ്രൈവർ പിടിയിൽ; മദ്യപിച്ചിട്ടില്ലെന്ന് പ്രാഥമിക നിഗമനം
അതേസമയം അപകടത്തിൽ ബസ് ഡ്രൈവർ പിടിയിൽ. ഒറ്റശേഖരമംഗലം സ്വദേശിയായ രഞ്ജു എന്ന് വിളിക്കുന്ന അരുൾ ദാസിനെയാണ് പൊലീസ് പിടികൂടിയത്. അപകട ശേഷം സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട അരുൾ ദാസിന്‍റെ കണ്ണിന്‍റെ പുരികത്തിന് ചെറിയ പരിക്കേറ്റിരുന്നു. കാട്ടാക്കായിലെ സ്വകാര്യ ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയിരുന്നു. ശേഷം സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയ ഇയാളെ വലിയ വിളപ്പുറം എന്ന സ്ഥലത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. അമിത വേഗതയിൽ പെട്ടെന്ന് വെട്ടിത്തിരിക്കാൻ നോക്കിയതാണ് അപകട കാരണമെന്ന് സിഐയോട് ഡ്രൈവർ മൊഴി നൽകി.
കാട്ടാക്കട പെരുങ്കട വിളയിൽ നിന്നും ടൂർ പോയ ബസാണ് ഇരിഞ്ചയത്തിന് സമീപത്ത് വെച്ച് അപകടത്തിൽപെട്ടത്. അപകടത്തിൽ ഒരാൾ മരിച്ചു. കാവല്ലൂർ സ്വദേശിനി ദാസിനി (60) ആണ് മരിച്ചത്കാട്ടാക്കട പെരുങ്കടവിളയില്‍ നിന്ന് ടൂര്‍ പോയവരാണ് അപകടത്തില്‍പെട്ടത്. 49 പേരാണ് ബസിലുണ്ടായിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here