നെടുമങ്ങാട് ബസ് അപകടം; വസ്തുത ജനങ്ങൾ തിരിച്ചറിയണമെന്ന് മന്ത്രി ജിആർ അനിൽ

GR Anil

ഇരിഞ്ചയത്തെ ടൂറിസ്റ്റ് ബസ് അപകടത്തിൽ വസ്തുത ജനങ്ങൾ തിരിച്ചറിയണമെന്നു മന്ത്രി ജിആർ അനിൽ. വസ്തുത ജനങ്ങൾ തിരിച്ചറിയണം. പഴകുറ്റി മംഗലപുരം റോഡ് മൂന്നു റീച് ആയി വികസിപ്പിച്ചു 170 കോടി രൂപ സർക്കാർ ചിലവഴിച്ചതാണ്. തകർന്ന കിടന്നു സമയത്താണ് ഈ റോഡ് പ്രവർത്തി ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. പഴയ പഴകുറ്റി പാലം പൊളിച്ചു പുതിയത് നിർമിച്ചു അതിന്റെ ഉത്ഘടനത്തിന് മന്ത്രി പിഎ മുഹമ്മദ്‌ റിയാസ് എത്തിയപ്പോ ആയിരക്കണക്കിന് നാട്ടുകാർ ആണ് വരവേറ്റത്.

അന്നും അതിനോടൊപ്പം ചേരാതെ കരിങ്കൊടി പ്രകടനം നടത്തിയവരാണ് കോൺഗ്രസുകാരെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് അറിയാം. കരാറുകാരനു മുന്നോട്ടു പണി കൊണ്ട് പോകാൻ കഴിയാത്ത രീതിയിലുള്ള തടസ്സങ്ങൾ സമരത്തിന് മുന്നിൽ നിൽക്കുന്നവർ ചെയ്തിട്ടുണ്ട്.

ALSO READ; ഉമാ തോമസ് എംഎല്‍എയെ ആശുപത്രിയിൽ സന്ദർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

റോഡിന്റെ ഇരു വശത്തുമുള്ള വസ്തു ഉടമകളോട് റോഡിനു വസ്തു കൊടുത്താൽ പണം കിട്ടില്ല എന്ന രീതിയിൽ പറഞ്ഞ് പണി തടസ്സപ്പെടുത്താനാണ് ഇവർ മുന്നിൽ നിന്നത്. അത് കാരണമാണ് ഈ പണി പൂർത്തിയാകാതെ കിടക്കുന്നത്. എന്നാലും പുതിയ എസ്റ്റിമേറ്റ് സർക്കാർ എടുത്തു റോഡ് പണി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസം നടന്ന അപകടം ഡ്രൈവറുടെ അശ്രദ്ധയും വേഗതയും ആണെന്ന് തെളിഞ്ഞിട്ടുണ്ട്. യാത്രക്കാർ ഇത് പറഞ്ഞിരുന്നു. എന്നാൽ അപകടം റോഡിന്റെ അശാസ്ത്രീയ നിർമാണമെന്ന് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു സമര രംഗത്ത് ഇറക്കുന്നവർ വിമർശകാരായി നടക്കുന്നതല്ലാതെ എന്ത് പങ്കാണ് വഹിച്ചത്.

ഇവർ ദുരന്തമുണ്ടാകുമ്പോൾ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ശ്രമിച്ചു. കേരളത്തിനു മാതൃകയാകുന്ന രക്ഷപ്രവർത്തനമാണ് ഇരിഞ്ചായത്തുകാർ നടത്തിയത്. 20 മിനിറ്റ് കൊണ്ട് അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ പോലും എത്താത്തവർ ആണ് ഇപ്പോൾ വിമർശനവുമായി വന്നിട്ടുള്ളത്. റോഡിന്റെ അശാസ്ത്രീയ തകരാർ ഉണ്ടെങ്കിൽ അത് പരിശോധിച്ച് റിപ്പോർട്ട്‌ നൽകാൻ മോട്ടോർ വെഹിക്കിൾ വകുപ്പിനോട് ചുമതലപ്പെടുത്തിയിട്ടുണ്ട്. റോഡിന്റെ പണി പൂർത്തിയാക്കാനുള്ള നടപടികൾ നീക്കിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News