തിരുവനന്തപുരത്ത് പിറന്നാള്‍ പാര്‍ട്ടിയില്‍ ഒത്തുകൂടി ഗുണ്ടകള്‍ പൊലീസുകാരുമായി ഏറ്റുമുട്ടി. ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. കാപ്പാക്കേസ് പ്രതി ഉള്‍പ്പെടെ 12 പേര്‍ പൊലീസ് കസ്റ്റഡിയിലാണ്.
തിരുവനന്തപുരം നെടുമങ്ങാട് സ്റ്റാമ്പര്‍ അനീഷ് എന്ന കുപ്രസിദ്ധ ഗുണ്ടയുടെ ആക്രമണത്തിലാണ് കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്. സിഐ, എസ്ഐ ഉള്‍പ്പടെയുള്ള പൊലീസുകാര്‍ക്ക് അതിക്രൂരമര്‍ദ്ദനം ഏറ്റു.
അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി 20 ഓളം കുപ്രസിദ്ധ ഗുണ്ടകളെ ഉള്‍പ്പെടുത്തി ഇന്നലെ രാത്രി പാര്‍ട്ടി നടത്തിയിരുന്നു. പിറന്നാള്‍ പാര്‍ട്ടി പൊലീസ് കഴിഞ്ഞ ദിവസം തന്നെ വിലക്കിയതായിരുന്നു.
എന്നാല്‍ പൊലീസ് അറിയാതെ ഗുണ്ടാ സംഘങ്ങള്‍ ഒത്തുകൂടുകയായിരുന്നു. ഇതറിഞ്ഞെത്തിയ പൊലീസ് ഗുണ്ടാ സംഘത്തെ വളഞ്ഞു. പിടി വീഴുമെന്ന് ആയപ്പോള്‍ പ്രതികള്‍ വാഹനങ്ങളില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് വടികൊണ്ട് പൊലീസിനെ ആക്രമിക്കുകയായിരുന്നു.
സ്റ്റാമ്പര്‍ അനീഷ് ഉള്‍പ്പെടെ എട്ടുപേരെ പൊലീസ് ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. നാലു പേരെ ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്തു. കേസില്‍ ആകെ മൊത്തം മൊത്തം 12 പേര്‍ പോലീസ് പിടിയിലായി . കൊലപാതകശ്രമം , പോലീസ് വാഹനം നശിപ്പിക്കല്‍,ഡ്യൂട്ടി തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
ഗുണ്ടാ സംഘത്തെ സംരക്ഷിച്ച സ്ത്രീകള്‍ക്ക് എതിരെയും കേസ് എടുക്കും . ഒളിവില്‍ പോയ മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബാക്കിയുള്ളവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് നെടുമങ്ങാട് പൊലീസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here