നെടുമങ്ങാട് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് വഞ്ചുവത്ത് ഐ.ടി.ഐ രണ്ടാം വർഷ വിദ്യാർത്ഥിനി നമിത(19) യാണ് ആത്മഹത്യ ചെയ്തത്. വീടിന്റെ അകത്ത് അടുക്കളയിൽ തുങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. പെൺകുട്ടിയുടെ വിവാഹം വാക്ക് പറഞ്ഞ് ഉറപ്പിച്ചിരുന്നു. വിവാഹത്തിന് വാക്ക് ഉറപ്പിച്ച യുവാവ് രാവിലെ വീട്ടിലെത്തി പെൺകുട്ടിയുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോൺ കിട്ടാത്തതിനെ തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് പെൺകുട്ടിയെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വലിയമല പൊലീസ് കേസെടുത്തു.
Also read: മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസ്; 7 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
അതേസമയം, തിരുവനന്തപുരം പാലോടിലെ നവവധു ഇന്ദുജയുടെ ആത്‍മഹത്യയിൽ ഭർത്താവ് അഭിജിത്തിൻ്റെയും സുഹൃത്ത് അജാസിൻ്റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിൻ്റെ ഭാഗമായി നേരത്തെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
യുവതിയുടെ ആത്‍മഹത്യക്കു കാരണം ഇരുവരുടെയും മർദ്ദനവും മാനസിക പീഡനവുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റു ചെയ്തത്. ആത്മഹത്യയ്ക്ക് തൊട്ട് മുൻപ് ഇന്ദുജക്ക് വന്നിരുന്ന ഫോൺ കോൾ അഭിജിത്തിൻ്റെ സുഹൃത്ത് അജാസിൻ്റേതാണെന്ന് പൊലീസ് കണ്ടെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here