ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ സംവിധാനമുള്ള രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമായി നെടുമ്പാശ്ശേരി

ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ സംവിധാനമുള്ള രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമായി നെടുമ്പാശ്ശേരി മാറുന്നു. 20 സെക്കൻഡിൽ സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനമാണിത്.

Also read:സിയാലില്‍ 20 സെക്കന്‍ഡില്‍ സ്വയം ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാന്‍ സംവിധാനമൊരുങ്ങുന്നു

കൊച്ചി വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്ക് ഉദ്യോഗസ്ഥ ഇടപെടൽ ഇല്ലാതെ സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാൻ ഇനി കഴിയും. അതിവേഗതയിൽ 20 സെക്കൻ്റിനുള്ളിൽ ഇമിഗ്രേഷൻ എന്ന അപൂർവ്വ നേട്ടമാണ് നെടുമ്പാശ്ശേരി കൈവരിക്കുന്നത്. ഈ സൗകര്യമുള്ള രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമായി ഇതോടെ സിയാൽ മാറും. ദില്ലി വിമാനത്താവളത്തിൽ കഴിഞ്ഞമാസം ഈ സംവിധാനം നിലവിൽ വന്നു. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ്ട്രാവലേഴ്സ് പ്രോഗ്രാം സിയാലിൽ സജ്ജമായി കഴിഞ്ഞു.

Also read:സര്‍ക്കാര്‍ തസ്തികകളിലെ ഒഴിവുകള്‍; ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കാതെ കേന്ദ്രം

തിങ്കളാഴ്ച പരീക്ഷണം നടക്കും. ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യുകയാണ് ലക്ഷ്യം. ആഗമന പുറപ്പെടൽ മേഖലകളിൽ നാലു വീതം ലേ നുകളിലേക്ക് ആണ് ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ നടപ്പാക്കുക. ഇതിനായുള്ള സ്മാർട്ട് ഗേറ്റുകൾ എത്തിക്കഴിഞ്ഞു. ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് പിന്നീടുള്ള എല്ലാ യാത്രകൾക്കും സ്മാർട്ട് ഗേറ്റിലൂടെ കടന്നു പോകാം. നീണ്ട കാത്തിരിപ്പും ക്യൂവും ഒഴിവാക്കാൻ കഴിയും എന്നതാണ് നേട്ടം. ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിന് രേഖകൾ പൂരിപ്പിക്കുന്നതിനോ കാത്തുനിൽക്കേണ്ടി വരില്ല എന്നതും സൗകര്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News