നെടുങ്കണ്ടത്ത് ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

നെടുങ്കണ്ടത്ത് ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വാഗമണ്ണില്‍ നിന്നും തേയിലക്കൊളുന്തുമായി മൂന്നാറിലേക്ക് പോകുകയായിരുന്നു ലോറി. പരിക്കേറ്റവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഗമണ്‍ സ്വദേശികളായ വയലിങ്കല്‍ വിഷ്ണു, പട്ടാളത്തില്‍ റോബിന്‍, കോട്ടമല ചെറുപ്പല്ലില്‍ സുനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കല്ലാറിന് സമീപത്തെ വളവില്‍ എത്തിയപ്പോള്‍ നിയന്ത്രണം നഷ്ടമാകുകയും സമീപത്തെ കൃഷിസ്ഥലത്തേക്ക് മറിയുകയുമായിരുന്നു. ശബ്ദം കേട്ട് എത്തിയ അയല്‍വാസികള്‍ ലോറിയില്‍ നിന്നും ജീവനക്കാരെ പുറത്തെടുത്ത് കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ALSO READ: മഞ്ഞുവീഴ്ചയില്ലാതെ കാശ്മീർ; ഇക്കൊല്ലം സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്

സ്ഥിരമായി അപകടങ്ങള്‍ ഉണ്ടാകുന്ന വളവാണ് ഇത്. ഭാരവാഹനങ്ങളും ചെറുവാഹനങ്ങളും നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍ പെടുന്നത് പതിവാണ്. മതിയായ മുന്നറിയിപ്പ് ബോര്‍ഡുകളും ക്രാഷ് ബാരിയറുകളും ഇവിടെ സ്ഥാപിക്കണമെന്നും സ്ഥിരമായുണ്ടാകുന്ന അപകടങ്ങള്‍ക്ക് അറുതി വരുത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ALSO READ: അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠ; ബിജെപിക്കും സംഘപരിവാറിനും രൂക്ഷ വിമർശനവുമായി ജോഷിമഠം ശങ്കരാചര്യർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News