അദാനിക്കെതിരായ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്; ജെപിസി അന്വേഷണം വേണമെന്ന് സീതാറാം യെച്ചൂരി

അദാനിക്കെതിരെ ജെപിസി അന്വേഷണം വേണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി. തെളിവ് സഹിതമാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് പുറത്തു വിട്ടതെന്നും ഇനി എങ്കിലും അന്വേഷണം പ്രഖ്യാപിക്കാൻ മോദി സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

അദാനിക്കെതിരെ ഒന്നിനുപുറകെ ഒന്നൊന്നായി ആണ് വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്. ഹിന്‍ഡന്‍ബര്‍ഗിന്റെയും ഒസിസിആര്‍പിയുടെയും റിപ്പോര്‍ട്ടിന് പിന്നാലെ അദാനിക്കെതിരെ ഗുരുതര ആരോപണമാണ് ഫിനാന്‍ഷ്യല്‍ ടൈംസ് നടത്തിയത്. അദാനിക്കെതിരെ നേരത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അന്വേഷണം നടത്തിയിരുന്നു. 2014-ല്‍ നടത്തിയ അന്വേഷണത്തില്‍ വിദേശ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പ് സ്വന്തം ഓഹരികള്‍ വാങ്ങിയതിന്റെ തെളിവുകള്‍ കണ്ടെത്തുകയും കൂടുതല്‍ പരിശോധനയ്ക്കായി സെബിക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ അദാനിക്ക് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണം അവസാനിപ്പിച്ചു.

ALSO READ:  പത്മശ്രീ എം സി ദത്തനെ അവഹേളിച്ച് കെ സുരേന്ദ്രന്‍; ചുട്ടമറുപടി നല്‍കി സോഷ്യല്‍ മീഡിയ

2011 മുതല്‍ 2017വരെ സെബി ചെയര്‍മാനായിരുന്ന യു കെ സിന്‍ഹ, അദാനി മാധ്യമ സ്ഥാപനം ഏറ്റെടുത്തപ്പോള്‍ അതിന്റെ തലപ്പത്തെത്തിയെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് വെളിപ്പെടുത്തി. സെബിക്കെതിരെയും ഗുരുതരാരോപണങ്ങള്‍ ഫിനാന്‍ഷ്യല്‍ ടൈംസ് ഉയര്‍ത്തി. അദാനിക്കെതിരായ ആരോപണം സെബി നേരത്തെ പരിശോധിച്ചതിലെ നിഷ്പക്ഷതയിലും ഡിആര്‍ഐ അന്വേഷണം നടക്കുന്ന വേളയിലെ സെബിയുടെ നിലപാടിലുമാണ് സംശയം ഉന്നയിക്കുന്നത്. ഒടുവില്‍, വൃത്തം പൂര്‍ത്തിയായെന്ന് ഹിന്‍ഡന്‍ബര്‍ഗ് ഒസിസിആര്‍പി റിപ്പോര്‍ട്ടിനെ പിന്തുണച്ച് പറഞ്ഞു. അദാനിക്കെതിരെ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യകതമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

ALSO READ:  ഭാര്യക്ക് പാചകം ചെയ്യാനറിയില്ല, വിവാഹ മോചനം വേണമെന്ന് യുവാവ്; അതൊരു കാരണമല്ലെന്ന് ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News