കേന്ദ്ര സർക്കാരിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ

കേന്ദ്ര സർക്കാരിനെതിരെ ലഡാക്കിൽ ജനങ്ങൾ തെരുവിലിറങ്ങി. ജമ്മുകശ്‌മീരിനെ ഏകപക്ഷീയമായി കീറിമുറിച്ചതിനൊപ്പം ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയിരുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനങ്ങൾ ലേയിൽ വമ്പൻ പ്രകടനം നടത്തിയത്.
സംസ്ഥാന പദവി നൽകുക, ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കുക, കാർഗിൽ, ലേ എന്നിവിടങ്ങളിൽ ലോക്‌സഭ സീറ്റ്‌ നൽകുക, ബാലറ്റ്‌ പേപ്പർ തിരികെ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ടുവെച്ചത്.

പ്രതിഷേധം സംഘടിപ്പിച്ചത്‌ ബുദ്ധഭൂരിപക്ഷ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന ലേ അപെക്‌സ് ബോഡി (എൽഎബി), ഷിയ മുസ്ലിം ഭൂരിപക്ഷങ്ങളെ പ്രതിനീധീകരിക്കുന്ന കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) തുടങ്ങിയ സംഘടനകൾ സംയുക്തമായാണ്‌. 2021 മുതലുള്ള ഇരുസംഘടനകളുടെയും ആവശ്യത്തെ സാധൂകരിക്കുന്നതാണിത്. ശനിയാഴ്‌ചയായിരുന്നു പ്രതിഷേധപ്രകടനം.

ALSO READ: എൻ ഐ ടി വിഷയം; താത്കാലികമായി അടച്ചിരുന്ന ക്യാമ്പസ് ഇന്ന് പ്രവർത്തനമാരംഭിച്ചു

2019ൽ ജമ്മുകശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയിരുന്നു. അതിനുശേഷമാണ് ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയത്‌. ജനങ്ങൾക്ക് കടുത്ത അതൃപ്‌തിയാണ്‌ ഉദ്യോഗസ്ഥ ഭരണത്തിനെതിരെ ഉള്ളത്‌. പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്‌ ജനപ്രതിനിധികൾ ഭരണം നടത്തിയാൽ മതിയെന്നാണ്‌. ഭരണഘടനാപരമായ സംരക്ഷണം കേന്ദ്രസർക്കാർ ഉറപ്പാക്കുന്നതിനായി ഒരു സമിതി രൂപീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ്‌ റായ്‌ ആണ് സമിതിയുടെ അധ്യക്ഷൻ. 19നാണ് രണ്ടാം യോഗം ചേരുക. ഈ സാഹചര്യത്തിലാണ് വൻ ജനകീയ പ്രതിഷേധം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News