വികസിത രാജ്യമെന്ന നിലയിലും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന നിലയിലും ഇന്ത്യയ്ക്ക് സ്വന്തം പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കണമെന്നു സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. രോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ കുടിയേറ്റവും താമസവും ദേശീയസുരക്ഷയ്ക്ക് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ പരാമര്‍ശം.
ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലുള്ള രോഹിംഗ്യരെ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട കോടതിക്ക് മുന്നലെത്തിയ ഹര്‍ജിക്ക് നല്‍കിയ സത്യവാങ്ങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ALSO READ: ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതിഭാധനനായ കലാകാരന്‍; പിന്തുണയുമായി ഡോ. മന്ത്രി ആര്‍ ബിന്ദു
ഭൂരിഭാഗവും മുസ്ലീം വിഭാഗത്തില്‍ ഉള്‍പ്പെട്ട രോഹിംഗ്യര്‍ വംശീയ അതിക്രമത്തെ തുടര്‍ന്നാണ് ഇന്ത്യയിലും ബംഗ്ലാദേശിലും ഉള്‍പ്പെടെ അഭയം തേടിയത്. കേന്ദ്രം സിഎഎ നടപ്പാക്കിയതോടെ ദേശീയ തലത്തില്‍ രോഹിംഗ്യരുടെ നിലനില്‍പ്പിനെ കുറിച്ച് ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here