നല്ല പാനീയവും നല്ല ഭക്ഷണവും ലഭിക്കുന്ന ഇടങ്ങളായി കള്ള് ഷാപ്പുകളെ ഉയർത്തണം: ഇ പി ജയരാജൻ

സംസ്ഥാനത്തെ കള്ള് ഷാപ്പുകളുടെ നിലവിലുള്ള രീതിയില്‍ മാറ്റം വരുത്തണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എന്തോ രഹസ്യ സങ്കേതത്തിൽ പോകുന്ന പോലെയാണ് ആളുകൾ കള്ളുഷാപ്പുകളിൽ പോകുന്നത്. നല്ല പാനീയവും നല്ല ഭക്ഷണവും കിട്ടുന്ന ഇടങ്ങളായി കള്ള് ഷാപ്പുകളെ ഉയർത്തണം. അത് കള്ളുചെത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം  പറഞ്ഞു.

ഷെഡ്ഡ് വളച്ചു കെട്ടിയിടത്ത് ഒളിച്ചുപോയിയാണ് കഴിക്കുന്നത്. ആ സാഹചര്യം മാറണം. കള്ള് ലിക്കറല്ല. നല്ലൊരു പോഷകാഹാരമാണ്. രാവിലെ എടുത്ത ഉടനെ ഉപയോഗിക്കുമ്പോൾ അതിന് ലഹരിയില്ല. ഇരുന്ന് വെെകുംത്തോറുമാണ് ലഹരിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മദ്യവർജ്ജനമാണ് സർക്കാരിന്റെ ലക്ഷ്യം; കള്ള് ചെത്ത് മേഖല പ്രതിസന്ധിയിൽ;എം ബി രാജേഷ്

നാളികേര ഉത്പ്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്തി കർഷകർക്ക് സഹായമൊരുക്കണം. നല്ലൊരു പാനീയമാണ് നീര. പുതിയ സമീപനം നാളികേര കർഷകർക്ക് വലിയ തൊഴിലസാധ്യത നൽകും. പശ്ചിമ ബംഗാളിൽ രാവിലെ ശുദ്ധമായ പനംകള്ള് ബെഡ് ടീം പോലെ കുടിക്കുന്ന ശീലമുണ്ട്. പനയുടെ കൃഷിക്കാർക്ക് നല്ല തൊഴിലാണ് അത്.

നമ്മൾ നാളികേരത്തിന്റെ നാട്ടിൽ അതിന്റെ പരമാവധി ഉൽപ്പന്നങ്ങൾ ഉണ്ടാക്കുവാൻ ശ്രമിക്കണം. ചകിരി, ചിരട്ട എല്ലാം ഉപയോഗിക്കാനാകണം. കൃത്രിമ കള്ള് ഒഴിവാക്കി ശുദ്ധമായ കള്ള് ഉൽപാദിപ്പിച്ച് കള്ള്ചെത്ത് വ്യവസായത്തെ മാറ്റാനാകണം. കേരളത്തിന്റെ ബ്രാന്ഡ് എന്ന രീതിയിൽ ശ്രദ്ധിക്കപ്പെടുന്നതാകും അത്. വ്യത്യസ്തമായ അഭിപ്രായം ഉണ്ടായാൽ പരിശോധിക്കാം.

നിയമം കൊണ്ടൊന്നും മദ്യപാനം ഒഴിവാക്കാനാകില്ല. ബോധവത്കരണത്തിലൂടെയെ പറ്റു. അതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ടൂറിസം പ്രമോഷനുവേണ്ടി വിനോദ സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ടിവരുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ALSO READ: കെ സ്വിഫ്ട് സ്ലീപ്പർ, സെമി സ്ലീപ്പർ ഹൈബ്രിഡ് ബസുകൾ ഓഗസ്റ്റ് 17 മുതല്‍ സര്‍വീസ് ആരംഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News