നീലഗിരിയിൽ നീലക്കുറിഞ്ഞി വസന്തം. നീലക്കുറുഞ്ഞി പൂത്തുലഞ്ഞ് വസന്തം തീർത്തത് നീലഗിരിയിലെ ഏപ്പനാട് മലനിരയിലെയും, പിക്കപതിമൗണ്ടിലെയും ചെരിവുകളിലാണ്. എന്നാൽ ഈ നീലവസന്തം കാണുന്നതിൽ നിന്ന് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിരിക്കുകയാണ് വനപാലകർ.
നീലഗിരിയുടെ വനപ്രദേശത്താണ് നീലക്കുറിഞ്ഞി പൂത്തത്. അതിനാൽ അതിക്രമിച്ചുകയറിയാൽ പിഴ ഈടാക്കുമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.
പന്ത്രണ്ടുവര്‍ഷത്തിലൊരിക്കൽ പൂക്കുന്ന അപൂർവ ചെടിയാണ് നീലക്കുറിഞ്ഞി. 30 മുതല്‍ 60 സെന്റീമീറ്റര്‍വരെ ഈ ചെടിക്ക് ഉയരമുണ്ടാകും. മൂന്നുവര്‍ഷത്തിലൊരിക്കല്‍ പൂക്കുന്നതുമുതൽ 2 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി വരെ നീലഗിരിയിലുണ്ട്.
News summary; Neelakkurinji bloomed in Nilgiris, Visitors are prohibited
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here