നീലക്കുറിഞ്ഞി; അഭിമാന നിമിഷമെന്ന് അധ്യാപകർ; സന്തോഷം പങ്കിട്ട് വിദ്യാർത്ഥികൾ

മലയാളം മിഷന്‍റെ സീനിയര്‍ ഹയര്‍ ഡിപ്ലോമയായ നീലക്കുറിഞ്ഞി പരീക്ഷയെഴുതാൻ 21 കുട്ടികളാണ് മുംബൈയിലെ ആദർശ് വിദ്യാലത്തിലെത്തിയത്. മുംബൈ ഉൾപ്പെടെ ആറ് ചാപ്റ്ററുകളില്‍ നിന്നുള്ള ഇരുന്നൂറോളം പഠിതാക്കളാണ് കേരള സര്‍ക്കാരിന്‍റെ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരീക്ഷയെഴുതിയത്.

Also Read: മദ്യ നയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാൾ ഇന്നും ഇ ഡിക്ക് മുന്നിൽ ഹാജരായേക്കില്ല

മലയാളം മിഷന്റെ തിരുവനന്തപുരം ഓഫീസിൽ നിന്നുള്ള വിദഗ്ധരായ അധ്യാപകരുടെയും മുംബൈ ചാപ്റ്ററിലെ നീലക്കുറിഞ്ഞി അദ്ധ്യാപകരുടെയും തീവ്ര പരിശീലനം കുട്ടികൾക്ക് ലഭിച്ചിരുന്നു. മലയാളം മിഷന്‍റെ നീലക്കുറിഞ്ഞി പരീക്ഷ കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ പത്താതരം പരീക്ഷക്ക്‌ തുല്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: പ്രവാസികളായ കുട്ടികൾക്ക് പത്താം ക്ലാസ് തുല്യതാ പരീക്ഷയൊരുക്കി മലയാളം മിഷൻ

മുംബൈയിലെ മലയാളം മിഷനും അഭിമാന നിമിഷമായ നീലക്കുറിഞ്ഞി പരീക്ഷക്ക്‌ ശേഷം പഠിതാക്കളെയും, അദ്ധ്യാപകരെയും രക്ഷിതാക്കളെയും ആദരിച്ചു. നീലക്കുറിഞ്ഞി പരീക്ഷ പാസാകുന്നവർ കേരള സര്‍ക്കാരിന്‍റെ പി.എസ്.സി പോലുള്ള പരീക്ഷകള്‍ എഴുതാനുള്ള യോഗ്യതകൂടി നേടുന്നു എന്നത് പ്രവാസികളെ സംബന്ധിച്ച് പ്രധാനപ്പെട്ട വസ്തുതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News