നീലേശ്വരം അഴിത്തലയിലെ ബോട്ടപകടം; കാണാതായ മലപ്പുറം സ്വദേശിക്കായി തെരച്ചിൽ തുടരുന്നു

boat accident

നീലേശ്വരം അഴിത്തലയിൽ ബോട്ടപകടത്തിൽ കാണാതായ മലപ്പുറം പരപ്പനങ്ങാടിയിലെ എ.പി. മുജീബിനായി തിരച്ചിൽ തുടരുന്നു. കോസ്റ്റൽ പോലീസ്, ഫിഷറീസ്, പോലീസ് സംഘത്തിനൊപ്പം നേവി സംഘവും തെരച്ചിലിനെത്തിയിട്ടുണ്ട്. അപകടത്തിൽ മരിച്ച അബൂബക്കർ കോയയുടെ മൃതദേഹം കാസർകോഡ് ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി. തകർന്ന ബോട്ടിന്‍റെ ഒരു ഭാഗവും വലയും അഴിത്തല ബദർ മസ്ജിദിന് സമീപത്ത് കരയ്ക്കടിഞ്ഞു. ബോട്ടിന്‍റെ എഞ്ചിൻ ഉൾപ്പെടെയുള്ള ഭാഗം മണലിൽ പൂണ്ടു പോയ നിലയിൽ കണ്ടെത്തി. ഇത് കരയിലെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ബുധനാഴ്ച മൂന്ന് മണിയോടെയാണ് പടന്നയിലെ ഷഫീഖിന്‍റെ ഉടമസ്ഥതയിലുള്ള ബോട്ട് മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന 37 തൊഴിലാളികളിൽ 35 പേരെയും രക്ഷപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News