നീലേശ്വരം വെടിക്കെട്ടപകടം: ദുരന്തഭൂമിയിൽ കലാപമുണ്ടാക്കാൻ ബിജെപി ശ്രമമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി

DYFI DIST SEC

കാസർകോട് നീലേശ്വരത്ത് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ച സംഭവത്തിൽ ബിജെപി പ്രസ്താവന ദുരന്തഭൂമിയിൽ കലാപമുണ്ടാക്കാനുള്ള ബിജെപി ശ്രമമെന്ന് തുറന്നടിച്ച് ഡിവൈഎഫ്ഐ കാസർഗോഡ് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്. ദുരന്തഭൂമിയിൽ രാഷ്ട്രീയലാഭം കൊയ്യാൻ എത്തിയ ബിജെപി ജില്ലാ പ്രസിഡന്‍റ് ശ്രീകാന്തിനെതിരെയാണ് വിമർശനത്തിന്‍റെ കൂരമ്പെയ്തത്. ഗവൺമെന്‍റാണ് അപകടത്തിന് ഉത്തരവാദിയെന്ന് ഒരു ഉളുപ്പുമില്ലാതെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയുകയാണ്. ബിജെപി ബന്ധമുള്ളവരാണ് സംഘാടകർ. അവരുടെ ഉത്തരവാദിത്വത്തിൽ സംഭവിച്ച വീ‍ഴ്ച മറച്ചു വക്കാൻ സംസ്ഥാന സർക്കാറിനെ ആക്രമിക്കുകയാണ്. അത്തരം പ്രസ്താവനകൾ അനുവദിക്കില്ലെന്നും നീലേശ്വരത്തെ മതനിരപേക്ഷതയുള്ള ജനങ്ങൾ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്രമക്കേട് പരിശോധിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകണമെന്നും രജീഷ് വെള്ളാട്ട് ആവശ്യപ്പെട്ടു. അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നവരെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ; നീലേശ്വരം വെടിക്കെട്ട് അപകടം; ദുരന്തസ്ഥലത്തും രാഷ്ട്രീയ നേട്ടം കൊയ്യാൻ സംഘർഷത്തിന് ശ്രമിച്ച് ബിജെപി: പ്രതിരോധം തീർത്ത് നാട്ടുകാർ

വീരര്‍ക്കാവ് ക്ഷേത്രത്തിലെ തെയ്യം കെട്ട് മഹോത്സവത്തിനിടെ അര്‍ധരാത്രി 12 മണിയോടെയാണ് വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ചത്. പൊട്ടിത്തെറിയിൽ 154 പേര്‍ക്കാണ് പരിക്കേറ്റത്. ഇതിൽ നാലു പേർ വെന്‍റിലേറ്ററിലാണ്. അപകടമുണ്ടായ ഉടനെ തന്നെ പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്കും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. തെയ്യം കെട്ട് മഹോത്സവത്തിനിടെ പടക്കം പൊട്ടിച്ചതിന്‍റെ തീപ്പൊരി, പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വെടിക്കെട്ടിന് അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്ര പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News