കനത്ത മഴയിലും ശക്തമായ കാറ്റിലും കൂറ്റൻ വേപ്പ് മരം കടപുഴകി വീണു: ഏഴുപേർ മരിച്ചു; അഞ്ചുപേർക്ക് പരുക്ക്

ക്ഷേത്രത്തിന് മുന്നിൽ തകര ഷെഡിനുമുകളിലേക്ക് കൂറ്റൻ മരം വീണ് ഏഴ് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ അകോലയിൽ ആണ് സംഭവം. ഞായരാഴ്ച രാത്രി ഏഴ് മണിയോടെ ക്ഷേത്രത്തിൽ ചടങ്ങ് നടക്കുന്നതിടെയാണ് മരം പൊട്ടി വീണത്.
സംഭവസമയം 40 പേർ ഷെഡിൽ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. പരുക്കേറ്റ അഞ്ചുപേർ അകോള മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കനത്ത മഴയിലും ശക്തമായ കാറ്റിലും കൂറ്റൻ വേപ്പ് മരം കടപുഴകി വീഴുകയായിരുന്നു. സംഭവത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News