‘സ്ത്രീയും പുരുഷനും തുല്യരല്ല. പുരുഷന്‍ എന്ന് മുതല്‍ ഗര്‍ഭം ധരിക്കുന്നോ അന്നേ അവര്‍ നമുക്കൊപ്പമാകൂ’; വിചിത്ര വാദവുമായി നടി നീന ഗുപ്ത

സ്ത്രീക്കും പുരുഷനും തുല്യാവകാശമാണ് നമ്മുടെ രാജ്യം നൽകിയിരിക്കുന്നത്. പല മേഖലകളിലും അത് രാജ്യം ഉറപ്പാക്കിയിട്ടുമുണ്ട്. എന്നാലിപ്പോൾ സ്ത്രീയും പുരുഷനും തുല്യരാണ് എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന വിചിത്ര വെളിപ്പെടുത്തലുകളുമായി ബൊളിവുഡ് നടി നീന ഗുപ്ത രംഗത്തെത്തിയിരിക്കുകയാണ്. ഇതിന് കാരണമായി അവർ പറയുന്നത് പുരുഷൻമാർക്ക് സ്ത്രീകളെ പോലെ ഗർഭം ധരിക്കാൻ സാധിക്കില്ലെന്നും ജീവിതത്തിൽ സ്ത്രീകള്‍ക്ക് പുരുഷന്മാരെ ആവശ്യമുണ്ടെന്നുമാണ് താരം അടുത്തിടെ നൽകിയ അഭിമുഖത്തിനിടെ പറഞ്ഞത്. അതിനാൽ ഫെമിനിസം വ്യർഥമാണെന്നുമാണ് നീന ഗുപ്ത കൂട്ടിച്ചേർത്തത്.

ALSO READ: നവകേരള സദസിൽ പങ്കെടുത്ത ഡിസിസി അംഗത്തിന് സസ്പെൻഷൻ

also read: പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

”വ്യർഥമായ ഫെമിനിസത്തിലും സ്ത്രീകളും പുരുഷന്മാരും തുല്യരാണ് എന്ന ചിന്തയിലും ഞാൻ വിശ്വസിക്കുന്നില്ല. പകരം സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിലും നിങ്ങളുടെ ജോലിയിലും ശ്രദ്ധിക്കൂ. നിങ്ങള്‍ ഒരു വീട്ടമ്മയാണെങ്കില്‍ കൂടി അതിനെ മോശമായി കാണരുത്. അതൊരു പ്രധാനപ്പെട്ട കടമയാണ്. ആത്മാഭിമാനം ഉയര്‍ത്തുകയാണ് വേണ്ടത്. നിങ്ങള്‍ സ്വയം ചെറുതാണെന്ന് ചിന്തിക്കരുത്. സ്ത്രീയും പുരുഷനും തുല്യരല്ല. പുരുഷന്‍ എന്ന് മുതല്‍ ഗര്‍ഭം ധരിക്കുന്നോ അന്നേ അവര്‍ നമുക്കൊപ്പമാകൂ”- നീന ഗുപ്ത പറഞ്ഞു.

കൂടാതെ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പുരുഷന്മാര്‍ ആവശ്യമാണെന്നും കൂടി തന്റെ അനുഭവം ഉദാഹരണമാക്കി താരം പറഞ്ഞു. ഒരിക്കൽ രാവിലെ ആറ് മണിക്ക് വിമാനത്തില്‍ പോകേണ്ടതായി വന്ന സമയത്ത് നാല് മണിക്ക് വീടിന് പുറത്തിറങ്ങിയപ്പോള്‍ നല്ല ഇരുട്ടുണ്ടായിരുന്നുവെന്നും ആ സമയം ഒരാള്‍ തന്നെ പിന്തുടരാന്‍ തുടങ്ങി. യാത്ര പോകാതെ തിരിച്ച് വീട്ടിലേക്ക് പോയതിനാല്‍ തനിക്ക് ഫ്‌ളൈറ്റ് കിട്ടിയില്ല.  അടുത്ത ദിവസം അതേ ഫ്‌ളൈറ്റ് തന്നെ ബുക്ക് ചെയ്തു. പക്ഷേ അന്ന് ആണ്‍ സുഹൃത്തിന്റെ വീട്ടിലാണ് നിന്നത്. സുഹൃത്താണ് അന്ന് കൊണ്ടുപോയി വിട്ടതെന്നും പറഞ്ഞുകൊണ്ട്  താരം തന്റെ അനുഭവം പങ്കിട്ടു. കൂടാതെ തനിക്ക് പുരുഷനെ ആവശ്യമാണെന്ന് കൂടി നീന ഗുപ്ത കൂട്ടിച്ചേർത്തു.

ALSO READ: ‘മനോഹരമായ മനസുകള്‍ ഒന്നിക്കുമ്പോള്‍ ‘കാതല്‍’ പോലുള്ള സിനിമകള്‍ നമുക്ക് ലഭിക്കും’: സൂര്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News