കായിക ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമായ വേൾഡ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരത്തിന്റെ അന്തിമപട്ടികയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയും. ഇന്ത്യയ്ക്ക് വേണ്ടി ജാവലിന്‍ ത്രോയില്‍ ഒളിമ്പിക് സ്വര്‍ണം നേടിയ നീരജ് ഈ ഇനത്തിലെ ലോകചാമ്പ്യന്‍ കൂടിയാണ്. നീരജിന് പുറമേ യു.എസ്സിന്റെ ഷോട്ട് പുട്ട് താരം റയാന്‍ ക്രൗസര്‍, സ്വീഡന്റെ പോള്‍ വോള്‍ട്ട് താരം മോന്‍ഡോ ഡുപ്ലാന്റിസ്, കെനിയയുടെ മാരത്തണ്‍ ലോകചാമ്പ്യന്‍ കെല്‍വിന്‍ കിപ്റ്റം, യു.എസ്സിന്റെ അതിവേഗതാരം നോവ ലൈലെസ് എന്നിവരാണ് പട്ടികയിലുള്ളത്.
ALSO READ: ട്രെയിനിൽ എങ്ങനെ കയറാനാ? സർക്കസ് വല്ലതും പഠിക്കേണ്ടി വരും; വീഡിയോ
വോട്ടിംഗ് നടത്തിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കുക. ഡിസംബർ 11 ന് ജേതാവിനെ പ്രഖ്യാപിക്കും. നീരജ് ഈ നേട്ടം കരസ്ഥമാക്കിയത് ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ പുരസ്‌കാര ജേതാവായിരിക്കും അദ്ദേഹം. കഴിഞ്ഞ തവണ സ്വീഡന്റെ മോന്‍ഡോ ഡുപ്ലാന്റിസാണ് പുരസ്‌കാരം നേടിയത്.
ALSO READ: വിദേശ സർവകലാശാലകളുടെ ഇന്ത്യയിലെ ക്യാംപസ്:യു.ജി.സി രജിസ്‌ട്രേഷൻ പോർട്ടൽ തുറന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here