പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് നീരജ് ചോപ്ര; ടെന്നീസ് താരം ഹിമാനിയെ മിന്നുകെട്ടി

neeraj-chopra-himani-mor-wedding

ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് നീരജ് ചോപ്രയും ഹിമാനി മോറും വിവാഹിതരായി. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു വിവാഹമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാഹ ചിത്രങ്ങള്‍ നീരജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

ടെന്നിസ് താരമായ ഹിമാനി അമേരിക്കയില്‍ മാസ്റ്റേഴ്‌സ് വിദ്യാര്‍ഥിയാണ്. ജാവലിന്‍ ത്രോയില്‍ രണ്ടുതവണ ഒളിമ്പിക്സ് മെഡല്‍ നേടിയ താരമാണ് 27കാരനായ നീരജ്. ‘ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിന് കുടുംബത്തോടൊപ്പം തുടക്കം കുറിച്ചു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിക്കുകയും ഒന്നിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. ഏറെ സന്തോഷത്തോടെ നീരജ്, ഹിമാനി.’ സമൂഹമാധ്യമങ്ങളില്‍ നീരജ് ചോപ്ര കുറിച്ചു.

Read Also: പ്രഥമ പുരുഷ – വനിത ഖോ ഖോ ലോകകപ്പ് കിരീടം നേടി ഇന്ത്യൻ ടീമുകൾ

40- 50 അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അമ്മ അദ്ദേഹത്തെ അനുഗ്രഹിക്കുന്ന ഫോട്ടോയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോണ്ടിനന്റല്‍ ടൂര്‍ ജാവലിന്‍- ഒണ്‍ലി മത്സരമാണ് നീരജിന് ഇനിയുള്ളത്. ഇതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

Key Word: Neeraj Chopra wedding

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News