ആദ്യ റൗണ്ടില്‍ തന്നെ മികച്ച പ്രകടനം: നീരജ് ചോപ്ര ഫൈനലില്‍

ജാവലിന്‍ ത്രോ ലോകചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്ര ഫൈനലില്‍. ആദ്യ റൗണ്ടില്‍ തന്നെ കാ‍ഴ്ചവെച്ച പ്രകടനത്തിലൂടെയാണ് നീരജ് ഫൈനലിലെത്തിയത്. 88.77 മീറ്റര്‍ ദൂരത്തില്‍ എറിയാന്‍ നീരജിന് സാധിച്ചു. സീസണിലെ മികച്ച പ്രകടനം കൂടിയാണിത്.

ALSO READ: ‘ഗുരുതര തെറ്റുകള്‍ വരുത്തിയ പ്രതിഭയുള്ള വ്യക്തി’; പ്രിഗോഷിന്റെ മരണത്തില്‍ 24 മണിക്കൂറിന് ശേഷം മൗനം വെടിഞ്ഞ് പുടിന്‍

ഞായറാഴ്ചയാണ് ഫൈനൽ പോരാട്ടം. നീരജിന് പുറമേ കിഷോർ കുമാർ ജെന, ഡി.പി.മനു എന്നിവരും ഇന്ത്യയ്ക്കായി മത്സരിക്കുന്നുണ്ട്. കഴിഞ്ഞവർഷം യുഎസിൽ നടന്ന ചാംപ്യൻഷിപ്പിൽ നീരജ് വെള്ളി നേടിയിരുന്നു. യോഗ്യതാ റൗണ്ടിലെ തകര്‍പ്പൻ പ്രകടനത്തിലൂടെ പാരിസ് ഒളിംപിക്സിനും നീരജ് യോഗ്യത നേടി.

ALSO READ: എംഎല്‍എ സ്ഥാനത്തിരിക്കാന്‍ മാത്യു കുഴല്‍ നാടന്‍ യോഗ്യനല്ല; സി എന്‍ മോഹനന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News