നീരജ് ചോപ്രയും മനു ഭാകറും വിവാഹിതരാകുമോ? സോഷ്യൽ മീഡിയ പ്രചാരണത്തിന് മറുപടിയുമായി മനുവിന്റെ പിതാവ്

manu-bhaker_Neeraj-chopra

പാരീസ് ഒളിംപിക്സിൽ അഭിമാനകരമായ നേട്ടം കൈവരിച്ചാണ് നീരജ് ചോപ്രയും മനു ഭാകറും ഇന്ത്യയിലേക്ക് മടങ്ങുന്നത്. ജാവലിൻ ത്രോയിൽ നീരജ് വെള്ളി മെഡൽ നേടിയപ്പോൾ ഷൂട്ടിങ്ങിൽ രണ്ട് മെഡൽ നേട്ടം കൈവരിക്കാൻ മനുവിന് കഴിഞ്ഞു. ഇപ്പോഴിതാ, നീരജ് ചോപ്ര, പാരീസിലെ അനുമോദന ചടങ്ങിൽവെച്ച് മനു ഭാകറുമായും അമ്മയുമായും സംസാരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ഇരുവരും വിവാഹിതരാകുമെന്ന തരത്തിലുള്ള പ്രചാരണവും സോഷ്യൽ മീഡിയയിൽ സജീവമാണ്. അതിനിടെ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മനു ഭാകറിന്‍റെ പിതാവ് രാം കിഷൻ. “മനു വളരെ ചെറുപ്പമാണ്. അവൾക്ക് വിവാഹപ്രായം ആയിട്ടില്ല. ഇപ്പോൾ അതിനെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല”. ദൈനിക ഭാസ്ക്കറിന് നൽകിയ അഭിമുഖത്തിലാണ് രാം കിഷൻ ഇക്കാര്യം പറഞ്ഞത്.

നീരജിനെ സ്വന്തം മകനായിട്ടാണ് ഭാര്യ കരുതുന്നതെന്നും രാം കിഷൻ കൂട്ടിച്ചേർത്തു. ‘മനുവിൻ്റെ അമ്മ നീരജിനെ തൻ്റെ മകനെപ്പോലെയാണ് കണക്കാക്കുന്നത്’, അവർക്കിടയിൽ നിലനിൽക്കുന്ന വാത്സല്യം എടുത്തുകാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അതിനിടയിൽ, നീരജിൻ്റെ അമ്മാവൻ ഇരുവരും പ്രണയത്തിലാണെന്ന പ്രചാരണം തള്ളിക്കളഞ്ഞു. “നീരജ് മെഡൽ നേടിയത് രാജ്യം മുഴുവൻ അറിഞ്ഞു. അതുപോലെ, അദ്ദേഹം വിവാഹം കഴിക്കുമ്പോൾ, എല്ലാവരും അറിയും,” എൻഡിടിവിയുടെ റിപ്പോർട്ടിൽ അദ്ദേഹം പറഞ്ഞു.

Also Read- പാരിസ് ഒളിംപിക്‌സിന്റെ സമാപനചടങ്ങ്; എന്തുകൊണ്ട് നീരജ് ചോപ്രയ്ക്ക് പകരം മലയാളി താരം ശ്രീജേഷ് പതാകവാഹകനായി? നീരജിന്റെ മറുപടി അതിശയിപ്പിക്കുന്നത്

പാരീസിൽ ശ്രദ്ധേയമായ പ്രകടനമാണ് നീരജും മനുവും നടത്തിയത്. ഷൂട്ടിങ്ങിൽ മൂന്നാം മെഡലിന് അടുത്ത് എത്തിയ മനുവിന് 25 മീറ്റർ പിസ്റ്റൾ ഫൈനലിൽ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു, ഷൂട്ട് ഓഫിലാണ് മനു പരാജയം സമ്മതിച്ചത്. ജാവലിൻ ത്രോ യോഗ്യതാ റൗണ്ടിൽ 89.34 മീറ്റർ എറിഞ്ഞ നീരജ് സ്വർണ പ്രതീക്ഷ പുലർത്തിയെങ്കിലും ഫൈനലിൽ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News