2024 ലെ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടി നീരജ് ചോപ്ര

2024 ലെ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടി ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 85.50 മീറ്ററായിരുന്ന പാരീസ് ഗെയിംസിന്റെ യോഗ്യതാ മാർക്കിൽ 88.77 മീറ്റർ താണ്ടിയാണ് നീരജ് പാരീസ് ഒളിമ്പിക്സിൽ എത്തിയത്. ആദ്യ ശ്രമത്തിൽ തന്നെ നീരജ് ഈ യോഗ്യത മാർക്ക് മറികടക്കുകയായിരുന്നു.

also read: ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗങ്ങളാകാനുള്ള ക്ഷണം സ്വാഗതം ചെയ്ത് യു എ ഇയും സൗദിയും

അതേസമയം ഹംഗറിലെ ബുഡാപെസ്റ്റിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ നീരജ്ഫൈ നലിൽ പ്രവേശിച്ചു. ഞായറാഴ്ചയാണ് ഫൈനൽ മത്സരം . ഇന്ത്യൻ സമയം രാത്രി 11.45ന് മത്സരം തുടങ്ങുക.

also read: പൊലീസ് ആസ്ഥാനത്ത് ഓണം ആഘോഷിച്ചു

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നീരജിനെ കൂടാതെ കിഷോർ കുമാർ ജെന, ഡി.പി മനു എന്നിവരും ഇന്ത്യയ്ക്കായി എത്തുന്നു. കഴിഞ്ഞ വർഷം യുഎസിൽ നടന്ന ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്രയ്ക്ക് വെള്ളിയായിരുന്നു ലഭിച്ചത്. ഇന്ത്യയുടെ ആദ്യത്തെ തന്നെ വെള്ളി മെഡൽ നേട്ടമായിരുന്നു അത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News