കോഹ്‍ലിയുമായോ ധോണിയുമായോ താരതമ്യപ്പെടുത്തരുത്, നമ്മുടെ കായിക ഇനത്തോട് ബഹുമാനമുണ്ടെങ്കിൽ അതിൽ സംതൃപ്തരായിരിക്കണം: നീരജ് ചോപ്ര

തന്റെ ലക്ഷ്യം ജാവലിൻ ത്രോയ്ക്ക് ഇന്ത്യയിൽ കൂടുതൽ പ്രസിദ്ധി നേടി കൊടുക്കുയാണെന്ന് നീരജ് ചോപ്ര. തന്റെ പ്രസിദ്ധിയെ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‍ലിയുമായോ മഹേന്ദ്ര സിം​ഗ് ധോണിയുമായോ താരതമ്യപ്പെടുത്തരുതെന്നും നീരജ് ചോപ്ര പറഞ്ഞു.ദോഹ ഡയമണ്ട് ലീഗിനിടെയുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നീരജ് ചോപ്ര.

ALSO READ: വര്‍ക്കലയിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം സ്‌കോഡിന്റെ മിന്നല്‍ പരിശോധന

താൻ ഇന്ത്യയിൽ എത്രമാത്രം പ്രസിദ്ധനെന്ന് ചോദ്യമുയർന്നു. ഒരിക്കലും തന്നെ വിരാട് കോഹ്‍ലിയുമായോ എം എസ് ധോണിയുമായോ താരതമ്യപ്പെടുത്തിയിട്ടില്ല. ഇന്ത്യയിൽ താൻ എത്രമാത്രം പ്രസിദ്ധനെന്ന് തനിക്ക് അറിയാമെന്നും നീരജ് ചോപ്ര പറഞ്ഞു. നമ്മുടെ കായിക ഇനത്തോട് ബഹുമാനമുണ്ടെങ്കിൽ അതിൽ നാം സംതൃപ്തരായിരിക്കണം. മറ്റൊന്നും കാര്യമാക്കേണ്ടതില്ല എന്നാണ് നീരജ് ചോപ്ര പറഞ്ഞത്.

തന്റെ വിനോദം ഏതെങ്കിലും കുറുക്കുവഴികളിലൂടെ പ്രചാരം നേടേണ്ടതല്ല. പകരം കഠിനാദ്ധ്വാനത്തിലൂടെ ജാവലിന് പ്രചാരം ലഭിക്കണമെന്നാണ് തന്റെ ആ​ഗ്രഹം, ടോക്കിയോ ഒളിംപിക്സിന് ശേഷം തന്നെ ആളുകൾ അറിയും. എന്നാൽ ക്രിക്കറ്റ് താരങ്ങളുമായി താരതമ്യപ്പെടുത്തിയാൽ തന്റെ പ്രസിദ്ധിക്ക് കുറവുണ്ട്. ക്രിക്കറ്റ് രാജ്യത്തിന്റെ എല്ലാ ഭാഗത്തും പ്രചാരത്തിലുള്ള ഒരു വിനോദമാണ്.എന്നാൽ ​ആരും ക്രിക്കറ്റ് കളിക്കുന്നതു പോലെ ജാവലിൻ പരിശീലിക്കാറില്ല എന്നും നീരജ് ചോപ്ര വ്യക്തമാക്കി.

ALSO READ: ‘കേരളത്തിന് വേണ്ടി യുഡിഎഫ് എംപിമാർ ഒരുമിച്ച് നിൽക്കാമെന്ന് ഉറപ്പ് നൽകി, കഴിഞ്ഞ തവണത്തേതുപോലെ വാക്ക് മാറ്റില്ല എന്ന് പ്രതീക്ഷിക്കുന്നു’: മന്ത്രി കെ എൻ ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News