ഏഷ്യൻ ഗെയിംസ്; നീരജ് ചോപ്രയ്ക്ക് സ്വർണ്ണം, വെള്ളിമെഡൽ ‘ഓടി’യെടുത്ത് ഹർമിലാൻ ബെയിൻസും അവിനാശ് സാവ്‌ലെയും

ഏഷ്യൻ ഗെയിമ്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ തിളക്കം. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണ്ണം നേടി. വനിതകളുടെ 800 മീറ്ററിൽ ഹർമിലാൻ ബെയിൻസും പുരുഷന്മാരുടെ 500 മീറ്ററിൽ അവിനാശ് സാവ്‌ലെയും ഇന്ത്യക്കായി വെള്ളിമെഡൽ നേടി. ഇതോടെ ഇന്ത്യയുടെ മൊത്തം മെഡൽനേട്ടം 80 ആയി ഉയർന്നു.

ALSO READ: പൂവിനു പുതിയ പൂന്തെന്നൽ ചിത്രീകരിക്കുമ്പോൾ ഫഹദിന് എന്റെ പ്രായം, ആദ്യമായി ഫാസിൽ സാറിനെ കണ്ടത് അവിടെവെച്ചാണ്; ഫോട്ടോയുമായി ബാബുആന്റണിയുടെ മകൻ

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. 17 സ്വര്‍ണവും 31 വെള്ളിയും 32 വെങ്കലവും ഉള്‍പ്പെടെ 80 മെഡലുമായി ഇന്ത്യ നിലവില്‍ നാലാംസ്ഥാനത്ത് തുടരുകയാണ്. ബുധനാഴ്ച അമ്പെയ്ത്ത് മിക്‌സഡ് കോമ്പൗണ്ട് ടീം ഇനത്തില്‍ ജ്യോതി സുരേഖ വെന്നം- ഓജസ് പ്രവീണ്‍ സഖ്യം സ്വര്‍ണം നേടിയതോടെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം റെക്കോർഡിലേക്ക് ആയി ഉയര്‍ന്നത്.

ALSO READ: എഫ്ഐആര്‍ പകര്‍പ്പിനായി കോടതിയെ സമീപിച്ച് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കയാസ്ഥ

ഇതോടെ 2018-ല്‍ ജക്കാര്‍ത്തയില്‍ സ്ഥാപിച്ച 70 മെഡലുകളെന്ന റെക്കോഡ് ഇന്ത്യ മറികടന്നു. ജക്കാര്‍ത്തയില്‍ 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവും ഉള്‍പ്പെടെയായിരുന്നു ഇന്ത്യയുടെ മെഡല്‍ നേട്ടം 70-ല്‍ എത്തിയത്. 22 മെഡലുകളാണ് ഷൂട്ടര്‍മാര്‍ ഇന്ത്യയ്ക്കായി വെടിവെച്ചിട്ടത്. അത്ലറ്റിക്സില്‍ 23 മെഡലുകള്‍ ഇന്ത്യക്ക് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News