ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. ചെക്ക് താരം ജാകൂബ് വാഡിൽജകാണ് ചാമ്പ്യൻ. പ്രതീക്ഷകളുടെ പരമാവധി ദൂരത്തേക്ക് കണ്ണുനട്ട് ജാവലിന്‍ എറിഞ്ഞ നീരജ് ചോപ്രയ്ക്ക് .44 മീറ്റര്‍ വ്യത്യാസത്തിലാണ് കിരീടം നഷ്ടമായത്. ഒളിമ്പിക്‌സിലെയും ലോകചാമ്പ്യൻഷിപ്പിലെയും ഇന്ത്യയുടെ അഭിമാന താരമായ നീരജ് ചോപ്ര ഡയമണ്ട് ലീഗ് ഫൈനലിൽ കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് യൂജിനില്‍ ഇറങ്ങിയത്. 83.80 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനം നേടിയത്. ചെക്ക് താരം ജാകൂബ് വാഡിൽജകാണ് ചാമ്പ്യൻ. (84.24 മീറ്റര്‍ ദൂരമെറിഞ്ഞാണ് ജാകൂബ് സ്വര്‍ണം നേടിയത്. ലോകത്തെ മികച്ച ആറ് താരങ്ങളും അണിനിരന്നതായിരുന്നു ചാമ്പ്യന്‍ഷിപ്പ് വേദി. ലോകചാമ്പ്യൻഷിപ്പിലെ സ്വർണദൂരമായ 88.17 മീറ്റര്‍ ലക്ഷ്യമിട്ട് ഇറങ്ങിയ നീരജിന് ലക്ഷ്യത്തിന്‍റെ അടുത്തെത്താനായില്ല. ആദ്യ ഏറ് ഫൗളായി. തുടർന്ന് 83.80 മീറ്റർ, 81.37 മീറ്റർ. നാലാമത്തെ ഏറും ഫൗളായി. അഞ്ചാം ഏറ് 80.74 മീറ്ററും അവസാനത്തേത് 80.90 മീറ്ററും എറിഞ്ഞാണ് ഇന്ത്യയുടെ അഭിമാന താരം മത്സരം അവസാനിപ്പിച്ചത്.
ALSO READ: പത്തനംതിട്ടയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ടു മരണം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here