“സുവര്‍ണ ക്ഷേത്രത്തിലേക്ക് സേനയെ അയക്കാന്‍ ഇന്ദിരാഗാന്ധി ആഗ്രഹിച്ചിരുന്നില്ല, വീട്ടില്‍ മൃത്യുഞ്ജയഹോമം നടത്തി”: മാധ്യമപ്രവര്‍ത്തക നീരജ ചൗധരി

പ്രശസ്ത മാധ്യമപ്രവര്‍ത്തക നീരജ ചൗധരിയുടെ തുറന്നുപറച്ചിലുകളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. തന്റെ പുതിയ പുസ്തകമായ ഹൗ പ്രൈം മിനിസ്റ്റേഴ്‌സ് ഡിസൈഡിന്റെ സംവാദന വേദിയില്‍ സംസാരിക്കുകയായിരുന്നു നീരജ ചൗധരി. സുവര്‍ണ ക്ഷേത്രത്തില്‍ ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ നടത്തിയ തീരുമാനത്തില്‍ ഇന്ദിരാഗാന്ധിക്ക് രണ്ട് മനസായിരുന്നെന്നും പാര്‍ട്ടിയിലെ യുവനേതാക്കളായ അരുണ്‍ നെഹ്‌റു, രാജീവ് ഗാന്ധി, അര്‍ജുന്‍സിംഗ് എന്നിവരുടെ നിര്‍ബന്ധത്തിലാണ് അതിന് ഇന്ദിരാഗാന്ധി അനുമതി നല്‍കിയതെന്നുമാണ് ചൗധരി പറയുന്നത്.

ALSO READ: ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ബാഗേലിന് കുരുക്ക്: 508 കോടി കൈപ്പറ്റിയെന്ന് ഇ ഡി

”ഒരു ആരാധനാലത്തില്‍ സൈന്യത്തെ അയക്കുന്നതില്‍ ഇന്ദിര ഭയപ്പെട്ടിരുന്നു. എന്നാല്‍ യുവനേതാക്കള്‍ അതാവശ്യപ്പെട്ടു. സൈനിക നടപടിക്ക് ശേഷം ഇന്ദിര സ്വവസതിയില്‍ മഹാമൃത്യുഞ്ജയഹോമം നടത്തി. അതിന് ശേഷം മരണത്തെ കുറിച്ച് മാത്രമായിരുന്നു അവരുടെ ചിന്ത. രാഹുല്‍ ഗാന്ധിയോട് തന്റെ മരണത്തില്‍ വിഷമിക്കരുതെന്ന് അവര്‍ പറഞ്ഞിരുന്നു. തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചെയ്ത കാര്യത്തില്‍ എന്ത് പ്രത്യാഘാതമാണ് ഉണ്ടാവുകയെന്ന കൃത്യമായ ധാരണ ഇന്ദിരയ്ക്കുണ്ടായിരുന്നു.” ചൗധരി പറഞ്ഞു.

ALSO READ: 22 മത് ബൈനിയൽ കോൺഫറൻസ് : ഡോ. ജി കിഷോർ ഐ എസ് സി പി ഇ എസ് വൈസ് പ്രസിഡൻറ്

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷം 1984ലെ സിക്ക് വിരുദ്ധ കലാപം മറക്കാന്‍ ഇന്ത്യന്‍ ജനതയ്ക്ക്‌ കാലങ്ങളെടുത്തു. ഇനിയും അവസാനിപ്പിക്കേണ്ട വിഷയമാണത്. അത് ഇപ്പോഴും എവിടെയോ ചീഞ്ഞുനാറുന്നു. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അധികാരത്തിന്റെ വളരെ വിചിത്രമായ ഉപയോഗമായിരുന്നു അതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ALSOREAD:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരത്തിനൊരുങ്ങി നടി കങ്കണ! പ്രതികരണം ഇങ്ങനെ

”രാജീവ് ഗാന്ധി ആകസ്മികമായി പ്രധാനമന്ത്രിയായതാണ്. അദ്ദേഹത്തിന്റെ സിംഹാസനത്തിനു പിന്നിലെ ശക്തിയെക്കുറിച്ച് ഒരിക്കല്‍ അരുണ്‍ നെഹ്റു രാജീവ് ഗാന്ധിയോട് പറഞ്ഞു.  5,000 സിഖുകാരെ കൊന്നതും ഹിന്ദുവോട്ടുകള്‍ ഏകീകരിച്ചതും എങ്ങനെയെന്ന് അരുണ്‍ നെഹ്‌റു രാജീവ് ഗാന്ധിയോട് പറഞ്ഞിരുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി അക്രമം വളരെ നിന്ദ്യമായി ഉപയോഗിച്ചു.”-അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News