നീറ്റ് 2024 പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ exams.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലമറിയാം.
ALSO READ:സൗജന്യമായി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാം; സമയപരിധി
ഈ വര്‍ഷം നാല് മലയാളികള്‍ ഉള്‍പ്പെടെ 67 പേര്‍ ഒന്നാം റാങ്ക് നേടി. തൃശൂര്‍ കൊരട്ടി സ്വദേശി ദേവദര്‍ശന്‍ ആര്‍ നായര്‍, കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീനന്ദ് ശര്‍മില്‍, കൊല്ലം ആദിച്ചനല്ലൂര്‍ വി ജെ അഭിഷേക്, കോഴിക്കോട് ചേവായൂര്‍ അഭിനവ് സുനില്‍ പ്രസാദ് എന്നിവരാണ് കേരളത്തില്‍ ഒന്നാമതെത്തിയത്.
ഉന്നതവിജയം നേടിയ ഉദ്യോഗാര്‍ഥികളില്‍ രാജസ്ഥാനാണ് മുന്നില്‍. 11 ഉദ്യോഗാര്‍ത്ഥികളാണ് രാജസ്ഥാനില്‍ ഒന്നാം റാങ്ക് നേടിയത്. 547036 ആണ്‍കുട്ടികളും 769222 പെണ്‍കുട്ടികളും 10 മൂന്നാം ലിംഗക്കാരും ഈ വര്‍ഷം നീറ്റ് യുജി പരീക്ഷയ്‌ക്ക് യോഗ്യത നേടി. ആകെ 1316268 ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയ്‌ക്ക് യോഗ്യത നേടിയത്. ബിരുദതല മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയാണ് നീറ്റ്.
ALSO READ: മലപ്പുറത്ത് സ്‌കൂള്‍ വാന്‍ മറിഞ്ഞു; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here