യുപിയിൽ നീറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; കോച്ചിങ് സെന്‍ററിലെ അധ്യാപകർ അറസ്റ്റിൽ

NEET Aspirant Raped in kanpur

നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ കാൺപൂരിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗരത്തിലെ പ്രശസ്തമായ ഒരു കോച്ചിംഗ് സെന്‍ററിലെ രണ്ട് അധ്യാപകർ ബലാത്സംഗം ചെയ്തത് മാസങ്ങളോളം. മറ്റൊരു വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തുന്നതി​ന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പ്രതിയായ അധ്യാപകനെ മാസങ്ങൾക്കു മുമ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. പരാതിയെത്തുടർന്ന് രണ്ട് അധ്യാപകരെയും പോലീസ് അറസ്റ്റ് ചെയ്തു.

ALSO READ; യൂട്യൂബ് നോക്കി 500 രൂപയുടെ കള്ളനോട്ടടിച്ചു; ഉത്തർപ്രദേശിൽ രണ്ടു പേർ അറസ്റ്റിൽ

2022 ലാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി വിദ്യാർത്ഥിനി കാൺപൂരിലെത്തിയത്. ഈ വർഷം ജനുവരിയിൽ, ജീവശാസ്ത്ര അധ്യാപകനായ സാഹിൽ സിദ്ദിഖി (32) കുട്ടിയെ തന്‍റെ വീട്ടിൽ ഒരു പാർട്ടിയിലേക്ക് ക്ഷണിച്ചു. പാർട്ടി എല്ലാ വിദ്യാർത്ഥികൾക്കും വേണ്ടിയുള്ളതാണെന്നാണ് അധ്യാപകൻ പറഞ്ഞിരുന്നത്. അതനുസരിച്ച് അയാളുടെ വീട്ടി​ലെത്തിയപ്പോഴാണ് മറ്റാരുമില്ലെന്ന് മനസിലാക്കുന്നത്. പെൺകുട്ടിയെ പറഞ്ഞു വിശ്വസിപ്പിച്ച സിദ്ദീഖി കുടിക്കാനായി ഒരു പാനീയം നൽകുകയും അതിനു ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു. അതിന്‍റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തി അധ്യാപകൻ മാസങ്ങളോളം പെൺകുട്ടിയെ ഉപദ്രവിക്കുന്നത് തുടർന്നു.

ALSO READ; മൂക്കുകുത്തി വീണ് രൂപ; മൂല്യം ഡോളറിനെതിരെ അഞ്ച് മാസത്തെ ഏറ്റവും താ‍ഴ്ന്ന നിരക്കിൽ

ചില സമയത്ത് സ്വന്തം ഫ്ലാറ്റിൽ പെൺകുട്ടിയെ ബന്ദിയാക്കി വെക്കുകയും അവിടെ നടക്കുന്ന പാർട്ടികളിൽ നിർബന്ധിച്ച് പ​ങ്കെടുപ്പിക്കുകയും ചെയ്തു. അങ്ങനെ നടന്ന ഒരു പാർട്ടിക്കിടെയാണ് കെമിസ്ട്രി അധ്യാപകനായ വികാസ് പോർവൽ(39) പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ഈ സംഭവം നടക്കുന്ന സമയത്തും കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് കാൺപൂർ പൊലീസ് രണ്ട് അധ്യാപകരെയും അറസ്റ്റ് ചെയ്തത്.

‘പ്രതികൾ തന്നെ വ്യത്യസ്ത അവസരങ്ങളിൽ ബലാത്സംഗം ചെയ്തതായി വിദ്യാർത്ഥി ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്യുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തു. വിദ്യാർത്ഥി അന്ന് പ്രായപൂർത്തിയാകാത്ത ആളായിരുന്നു’. വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ അഭിഷേക് പാണ്ഡെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News