നീറ്റ് പരീക്ഷ വിവാദം; നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും കേന്ദ്രത്തിനും നോട്ടീസയച്ച് സുപ്രീം കോടതി

നീറ്റ് പരീക്ഷ വിവാദത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ച് സുപ്രീം കോടതി. പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. ജൂലൈ 8നകം മറുപടി നല്‍കാനാണ് എന്‍ടിഎയോട് നിര്‍ദേശം.

ALSO READ:പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പെൺകുട്ടിയുടെ മൊഴിമാറ്റത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് മാരായ വിക്രം നാഥ്, അഹ്സനുദ്ദീന്‍ അമാനുല്ല എന്നിവരുടെ അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്. പരീക്ഷയില്‍ 67 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ മാര്‍ക്കും നേടി ഒന്നാം റാങ്ക് പങ്കിടുന്നത് അസാധാരണ സംഭവമാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. എന്നാല്‍ അട്ടിമറി നടന്നിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

ALSO READ:എക്സിറ്റ് പോളിന്റെ മറവിൽ നടന്ന ഓഹരി തട്ടിപ്പ്; പാർലിമെന്ററി സമിതി അന്വേഷിക്കണമെന്ന് എൻ സി പി

പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജൂലൈ 8ന് ഹര്‍ജിയില്‍ സുപ്രീം കോടതി വീണ്ടും വാദം കേള്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News