നീറ്റ് പരീക്ഷ ക്രമക്കേട്; കേന്ദ്രസർക്കാരും എൻടിഎയും നാളെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും

നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്രസർക്കാരും എൻടിഎയും നാളെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. നീറ്റ് ചോദ്യപേപ്പറിന്റെ അച്ചടിയും വിതരണവും ലോക്കറിൽ സൂക്ഷിച്ചതടക്കമുള്ള വിശദാംശങ്ങൾ അറിയിക്കണമെന്നാണ് സുപ്രീംകോടതി നിർദേശം. ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി എത്രത്തോളമാണെന്ന് അറിയിക്കണം. കളങ്കിതരായ വിദ്യാർത്ഥികളെ കൃത്യമായി തിരിച്ചറിയണം.

ALSO READ: പ്രളയക്കെടുതിയിൽ അസം; മരണം 72 ആയി

പരീക്ഷയുടെ വിശ്വാസ്യത തകർന്നു എന്നു വ്യക്തമായാൽ പുനഃ പരീക്ഷ നടത്തേണ്ടി വരുമെന്നും സുപ്രീംകോടതി മുന്നറിയിപ്പു നൽകിയിരുന്നു. കേസ് അന്വേഷിക്കുന്ന സിബിഐയോട് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.

ALSO READ: കത്വ ഭീകരാക്രമണം; ഒരു സൈനികൻ കൂടി വീരമൃത്യുവരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News